LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ബംഗാളിലേക്ക് വരൂ, ബിജെപി ഒരു ചുക്കും ചെയ്യില്ല' ; മുനവ്വര്‍ ഫാറൂഖിയോട് തൃണമൂല്‍ കോണ്‍ഗ്രസ്

ബംഗളുരു: ബിജെപി സംഘപരിവാര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ഒരാളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആ ശ്രമത്തെ മുളയിലേ നുളളിക്കളയേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ പറഞ്ഞു. 'മുനവ്വര്‍ നിങ്ങള്‍ക്ക് പശ്ചിമ ബംഗാളിലേക്ക് സ്വാഗതം. ഇവിടെ കഴിയുന്നത്ര പരിപാടികള്‍ നടത്തൂ. ബിജെപിയും ആര്‍ എസ് എസും ഇവിടെ അവരുടെ വൃത്തികെട്ട തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ ധൈര്യപ്പെടില്ല. അത് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയും' സാകേത് ഗോഖലെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയും ശശി തരൂരുമടക്കമുളള കോണ്‍ഗ്രസ് നേതാക്കളും മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിശ്വാസം നഷ്ടപ്പെട്ട് പിന്തിരിയരുത്. കൂടെയുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്രത്തെ പല രീതിയിലും തടയുന്നുണ്ട്. സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ വേദി തടയുന്നത് അല്‍പ്പത്തരമാണ് എന്ന് ശശി തരൂര്‍ എംപി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ സമിതിയുടെ ഭീഷണിയെത്തുടര്‍ന്ന് ബംഗളുരു പൊലീസ് മുനവ്വറിന്റെ പരിപാടി റദ്ദാക്കിയിരുന്നു.  ഒക്​ടോബറിൽ ഗുജറാത്തിലും മുംബൈയിലും നടത്താനിരുന്ന ഷോകളും റദ്ദാക്കേണ്ടി വന്നിരുന്നു. ഇതൊക്കെയാണ് കരിയർ അവസാനിപ്പിക്കുന്നതായി മുനവ്വർ പ്രഖ്യാപിക്കാൻ കാരണം. 'വിദ്വേഷം ജയിച്ചു. കലാകാരന്‍ തോറ്റു, എനിക്കുമതിയായി. വിട എന്നായിരുന്നു മുനവ്വര്‍ ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന്​ ആരോപിച്ചാണ് മുനവ്വര്‍ ഫാറൂഖിയുടെ ഹാസ്യ പരിപാടികള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവരുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നാരോപിച്ച് ജനുവരി 2-നാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ച് പേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് ഇൻഡോറിലെ ഒരു കഫേയിൽ വച്ച് നടത്തിയ പരിപാടിയിൽ വച്ച് ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചു എന്നായിരുന്നു പരാതി. എന്നാല്‍, തെളിവുകളൊന്നും ഹാജാരാക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ ആറു മാസത്തിനു ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More