LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അക്കാദമിക് ഫാസിസമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ കേരളം അംഗീകരിക്കില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അക്കാദമിക് ഫാസിസം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം ഒട്ടും ജനാധിപത്യപരമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളാ സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നിയമം സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ്. ദുര്‍ബലവിഭാഗക്കാരോട് അനീതി കാണിക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തോട് കേരളം സഹകരിക്കില്ല. അസാധാരണ നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇന്ത്യയെ ഒരു മതാധിഷ്ടിത രാജ്യമാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമാണ്' -കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാഠപുസ്‌തകങ്ങളിൽ നിന്ന് മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം കഴിഞ്ഞ ദിവസം തളളിയിരുന്നു. മുഗൾ ഭരണാധികാരികളെ അതിശയോക്തി കലർത്തി പഠിപ്പിക്കുന്നതു കുറയ്ക്കണം. പകരം, സിഖു ഗുരുക്കന്മാരുടെ ചരിത്രവും പോരാട്ടങ്ങളും പാഠഭാഗങ്ങളിൽ കൂട്ടിച്ചേർക്കണം,  മുഗൾവംശവും ഹിന്ദു രജപുത്ര ചക്രവർത്തി മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഭരണവും തമ്മിലുള്ള താരതമ്യപഠനവും ഉൾക്കൊള്ളിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു വിദ്യാഭ്യാസകാര്യ പാർലമെന്ററി സമിതി മുന്നോട്ടുവെച്ചത്.

എന്നാല്‍ ഈ നിര്‍ദേശങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ മതേനിരപേക്ഷതയും ജനാധിപത്യവും, മുറുകെ പിടിച്ചുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ ഉത്തരവിട്ടു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുള്ള മാർഗരേഖയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും കേരളത്തിന് അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എസ്‌ സി ഇ ആർ ടി മുൻ ഡയറക്ടർ പ്രൊഫ. ജെ പ്രസാദ്‌ പറഞ്ഞു.
Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More