LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാപ്പുപറയാന്‍ സവര്‍ക്കറല്ല- ബിനോയ് വിശ്വം

ഡല്‍ഹി: മാപ്പുപറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാടിനെ തളളി എംപിമാര്‍. മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ല എന്ന് ബിനോയ് വിശ്വം പറഞ്ഞു. വൈരാഗ്യബുദ്ധിയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് മാര്‍ഷല്‍ ഭരണം പ്രഖ്യാപിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയ പകപോക്കലാണ് ബിജെപി നടത്തുന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. തങ്ങള്‍ ഒരിക്കലും മാപ്പ് പറയില്ലെന്നും മാപ്പ് പറയേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ നാളെ രാവിലെ പത്തുമണിയോടെ ഗാന്ധി പ്രതിമക്കുമുന്നില്‍ ധര്‍ണ്ണ നടത്തും. 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ച എളമരം കരീം, ബിനോയ് വിശ്വം, തൃണമൂല്‍ എംപിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എംപിമാരായ സെയ്ദ് നാസര്‍ ഹുസൈന്‍, ഫൂലോ ദേവി നേതാം, ഛായ ശര്‍മ്മ, റിപുന്‍ ബോറ, അഖിലേഷ് പ്രസാദ് സിംഗ്, രാജാമണി പട്ടേല്‍, ശിവസേന എംപിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നീ രാജ്യസഭാ എംപിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സഭയുടെ അന്തസ് നിലനിര്‍ത്തുന്നതിനായാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. പന്ത്രണ്ടുപേരും തങ്ങളുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പുപറഞ്ഞാല്‍ തുറന്ന ഹൃദയത്തോടെ അവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. എംപിമാര്‍ സഭാ നിയമങ്ങള്‍ പൂര്‍ണമായി ലംഘിച്ചു. മനപ്പൂര്‍വ്വം സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരായ ആക്രമണം സഭയുടെ അന്തസ് കുറയ്ക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായിരുന്നു എന്നാണ് പാര്‍ലമെന്റ് നോട്ടീസില്‍ പറയുന്നത്. ശീതകാല സമ്മേളനം കഴിയുന്നതുവരെ എംപിമാര്‍ സസ്‌പെന്‍ഷനില്‍ തുടരും.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More