LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വലിയൊരു വീഴ്ച്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കരുത്- മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വലിയൊരു വീഴ്ച്ചയ്ക്കുശേഷം പിടഞ്ഞെഴുന്നേല്‍ക്കാനുളള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അതിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് താഴെത്തട്ടിലുളള പ്രവര്‍ത്തകരാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ മഴയും വെയിലും കൊണ്ട് പൊലീസിന്റെ അടിയും വാങ്ങി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അവരുടെ മനസ് തകര്‍ക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുത്. എത്ര വലിയ നേതാവാണെങ്കിലും അത് പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെപിസിസി നേതൃത്വവുമായുളള ഭിന്നത മൂലം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കാനിരിക്കുകയാണ് കെപിസിസി നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കാനും അനാവശ്യ വിവാദങ്ങളുണ്ടാക്കാനുമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നതെന്നാണ് കെപിസിസി നേതാക്കള്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിസാര കാര്യങ്ങളുടെ പേരില്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുന്ന നടപടിയാണ് ഇരുനേതാക്കന്മാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഇവര്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് പതിവാണെന്നും കെപിസിസി നേതൃത്വം പറയുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതാണ് നേതൃത്വത്തിനെ ചൊടിപ്പിച്ചത്. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി അഭിപ്രായവ്യത്യാസം തുടരുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നുവെന്നാണ് വാര്‍ത്ത. പുനഃസംഘടനയും അവഗണനയും തുടര്‍ന്നാല്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സമാന്തര കമ്മിറ്റികള്‍ രൂപീകരിക്കുന്നതടക്കം ആലോചിക്കുമെന്നാണ് സൂചന. സുധാകരന്‍ പ്രസിഡന്റ് ആയതിനുശേഷം പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണത രൂക്ഷമായെന്നും മുതിര്‍ന്ന നേതാക്കളെ പൂര്‍ണ്ണമായും തഴയുകയാണെന്നും ആക്ഷേപമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More