തിരുവനന്തപുരം: ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ജോലി ലഭിക്കാത്ത കായികതാരങ്ങള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ അനിശ്ചിത കാല സമരത്തില്‍. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കേരളത്തിന്റെ അഭിമാനമായ താരങ്ങളാണ് ജോലി ലഭിക്കാനായി തെരുവില്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും അത് ലഭിക്കാതെ ദുരിത ജീവിതം നയിക്കുകയാണ് ഇവരില്‍ ഭൂരിഭാഗം പേരും.
'സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ജോലി തന്നു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ജോലി കിട്ടിയിട്ടില്ല. ജോലി ലഭിക്കാതെ ഇനി സമരത്തില്‍ നിന്ന് പിന്മാറില്ല. ഞങ്ങള്‍ക്ക് വേറേ നിവൃത്തിയില്ല. ഈ ജോലി പ്രതീക്ഷിച്ച് പത്ത് വര്‍ഷമായി കാത്തിരിക്കുകയാണ്. അന്നത്തെ കായിക മന്ത്രി ഇ പി ജയരാജന് കായിക താരങ്ങള്‍ക്ക് ജോലി നല്‍കിയെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. വിഷയത്തില്‍ തീരുമാനമാവുന്നതുവരെ സമരം തുടരാനാണ് തീരുമാനം'- കായിക താരങ്ങള്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2010-14 വര്‍ഷത്തെ 249 കായിക താരങ്ങള്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 195 പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. ബാക്കി 54 പേരെ ഇതുവരെയും പരിഗണിച്ചിട്ടില്ല. എന്നാല്‍ 249 പേര്‍ക്കും ജോലി നല്കി എന്നാണ് സര്‍ക്കാരിന്റെ രേഖകളിലും വികസന നേട്ടങ്ങളിലുമെല്ലാം എഴുതിയിരിക്കുന്നത്.