LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിനീഷ് കോടിയേരി ഇനി വക്കീല്‍; കൂടെ പി സി ജോര്‍ജ്ജിന്റെ മകനും

കൊച്ചി: ലഹരിയിടപാടുമായി ബന്ധപ്പെട്ട കളളപ്പണക്കേസില്‍ ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരി വക്കീല്‍ കുപ്പായമിടുന്നു. സഹപാഠികളായിരുന്ന പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ സംരംഭം. എറണാകുളം ഹൈക്കോടതിക്കടുത്തുളള കെ എച്ച് സി സി ഐ കോംപ്ലക്‌സിലാണ് ഓഫീസ്. ഞായറാഴ്ച്ച നടക്കുന്ന ഉത്ഘാടന ചടങ്ങില്‍ പി സി ജോര്‍ജ്ജും മോഹന്‍ദാസും പങ്കെടുക്കുമെന്നാണ് വിവരം എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ പരിപാടിക്കുണ്ടാവില്ല.

നേരത്തെ വക്കീലാകാനുളള തയാറെടുപ്പ് നടക്കുന്നതിനിടെയാണ് ബിനീഷ് കളളപ്പണക്കേസില്‍ കുടുങ്ങിയതും ജയിലിലായതും. മൂവരും 2006-ല്‍ എന്‍റോള്‍ ചെയ്ത് ഇറങ്ങിയവരാണ്. ഷോണ്‍ ജോര്‍ജ്ജ് രണ്ടുവര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. രാഷ്ട്രീയ നിലപാടുകള്‍ സംരംഭത്തെ ബാധിക്കില്ലെന്നും തങ്ങള്‍ അഭിഭാഷകവൃത്തിയിലേക്ക് വരുന്നതാണ് വീട്ടുകാര്‍ക്കും ഇഷ്ടമെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 28-നാണ് കളളപ്പണക്കേസില്‍ ജയിലിലായിരുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത്. 31-ാം തിയതി ബിനീഷ് ജയില്‍മോചിതനായി. കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ട് പോകരുത്. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം. തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം തുടങ്ങി കര്‍ശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-നാണ് ബിനീഷ് അറസ്റ്റിലാവുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.  

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More