LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുല്ലപ്പെരിയാര്‍ ഡാം; മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥയുടെ പരമോന്നതിയിലാണെന്നും വകുപ്പ് മന്ത്രിമാര്‍ക്കുപകരം മുഖ്യമന്ത്രിയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഇടുക്കി ചെറുതോണിയില്‍ ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ പോലും സംസ്ഥാനസര്‍ക്കാരിനില്ലെന്നും സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയാതെ രണ്ട് മന്ത്രിമാര്‍ എന്തിനാണ് ആ സ്ഥാനത്ത് തുടരുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. 

'പത്തുവര്‍ഷം മുന്‍പ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു ഈ ഡാം സുരക്ഷിതല്ലെന്ന്. അണക്കെട്ട് തകര്‍ന്നാല്‍ അഞ്ച് ജില്ലകളിലുളള നാല്‍പ്പത് ലക്ഷം പേര്‍ അറബിക്കടലില്‍ ഒഴുകിനടക്കുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അന്ന് നടത്തിയ മനുഷ്യചങ്ങലയുടെ ഒരറ്റത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഉണ്ടായിരുന്നു. പിണറായി വിജയനോട് ചോദിക്കാനുളളത് ഇതാണ്. പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഡാം ശക്തിപ്പെട്ടോ അതോ കൂടുതല്‍ ദുര്‍ബലമായോ' -വി ഡി സതീശന്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാത്രി ഷട്ടര്‍ തുറക്കാന്‍ പാടില്ലെന്ന വ്യവസ്ഥ തമിഴ്‌നാട് ലംഘിച്ചു. അതിനെതിരെ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തില്ല. കത്തെഴുതിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും ഡാം തുറക്കാമെന്ന അവസ്ഥയാണ്.- വി ഡി സതീശന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണം, തമിഴ്‌നാടുമായി ചേര്‍ന്നുളള ഒത്തുകളി അവസാനിപ്പിക്കണം, പുതിയ ഡാം നിര്‍മ്മിക്കണം തുടങ്ങിയ കാര്യങ്ങളാവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് എംപി സമരം നടത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More