LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായി വിജയൻ വരും, RSSൽ നിന്നും രക്ഷിക്കും' എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് - പി കെ അബ്ദുറബ്ബ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ്. ആര്‍ എസ് എസിനോട് പിണറായി വിജയന്‍ സ്വീകരിക്കുന്നത് മൃദു സമീപനമാണെന്നും പിണറായി വിജയൻ വരും, RSSൽ നിന്നും രക്ഷിക്കും എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്നും അബ്ദു റബ്ബ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊലനടത്തിയ ആര്‍ എസ് എസുകാരെ രക്ഷിക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രമിച്ചത്. കേരള പോലീസിനെ പോലും നിലക്കു നിർത്താൻ കഴിയാത്ത കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയനെന്നും അബ്ദു റബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ആർ.എസ്.എസ് പ്രതികളായി വരുന്ന എല്ലാ കേസുകളിലും ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്ന് പറഞ്ഞു രംഗത്തു വരുന്നത് കെ.കെ.ഷാഹിനയടക്കമുള്ള ഇടത് സൈബർ പ്രൊഫൈലുകളാണ്. കൊന്നും, കൊലവിളിച്ചും നടക്കുന്ന സംഘി തീവ്രവാദികൾക്കു മുമ്പിൽ പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് എന്നും മുട്ടു മടക്കുക തന്നെയാണ്.  കഴിഞ്ഞ അഞ്ചാറു വർഷമായി കേരളത്തിൽ ആർ.എസ്.എസ് നടത്തിയ ഏതു കൊലപാതകങ്ങളിലാണ് പ്രതികൾ യഥാസമയം പിടികൂടപ്പെട്ടത്? കേരള പോലീസ് അന്വേഷിച്ച ഏതു കേസുകളിലാണ് അവർ അർഹിക്കുന്ന രീതിയിൽ ശിക്ഷിക്കപ്പെട്ടത്?

കഴിഞ്ഞ ദിവസം സന്ദീപ് എന്ന DYFl ക്കാരൻ കൊല ചെയ്യപ്പെട്ട കേസിൽ പോലും RSS നെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പോലീസിന് അമിതമായ താൽപ്പര്യം. സഖാവ് കുഞ്ഞിരാമൻ പള്ളിക്കു കാവലിരുന്നു എന്ന് പറയുന്ന തലശ്ശേരിയിലാണ് 'അഞ്ചു നേരം നിസ്കരിക്കാൻ, പള്ളികളൊന്നും കാണില്ല' എന്ന്തീവ്ര മുദ്രാവാക്യങ്ങൾ വിളിച്ച് RSS റാലി നടത്തിയത്. RSS ൻ്റെ റാലിയിൽ പ്രതിഷേധിച്ചു റാലി നടത്തിയ ലീഗ് നേതാക്കൾക്കെതിരെ എത്ര പെട്ടന്നാണ് പിണറായി പോലീസ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചും 300 ഓളം RSS കാരാണ്  ഇന്നലെ തലശ്ശേരിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് വീണ്ടും  റാലി നടത്തിയിരിക്കുന്നത്. 144 നിലവിലിരിക്കെ നാലാൾ കൂടിയാൽ ലാത്തിയും തോക്കുമെടുക്കുന്ന പോലീസാണ്  RSS കാർക്ക് റാലി നടത്താൻ സൗകര്യമൊരുക്കിക്കൊടുത്തിരിക്കുന്നത്. അതെ; RSS ന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയൻ്റെ കേരളത്തിലാണ്.  

ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചതിന് കേസിലകപ്പെട്ട RSS കാരെ വെറുതെ വിട്ട്  തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച അതേ സർക്കാരാണ് പൗരത്വ ബില്ലിനെതിരെ റാലി നടത്തിയവർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച ഇക്കൂട്ടരാണ് വഖഫ് വിഷയത്തിലും ഇപ്പോൾ കുറുക്കൻ കളിക്കുന്നത്, സത്യവിശ്വാസികളെ ഒരേ മാളത്തിൽ നിന്നും രണ്ടു തവണ പാമ്പു കടിക്കില്ലെന്ന വിശുദ്ധ വചനം എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. RSS ൻ്റെ പുറം തടവുന്ന, കേരള പോലീസിനെ പോലും നിലക്കു നിർത്താൻ കഴിയാത്ത കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയൻ, ഇടതു സൈബർ പോരാളികൾ പോലും സത്യം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയ കാലത്തും 'പിണറായി വിജയൻ വരും, RSSൽ നിന്നും നമ്മെ രക്ഷിക്കും' എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More