വിഴിഞ്ഞം, സില്‍വര്‍ ലൈന്‍ പദ്ധതികളില്‍ നിന്നും ഇടതുപക്ഷ സര്‍ക്കാര്‍ പിന്മാറണം. വിഴിഞ്ഞം തീരമേഖല പ്രദേശത്തെയാണ് ബാധിക്കുന്നതില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെയാകെ ബാധിക്കും. പ്രത്യാഘാതങ്ങൾ പഠിക്കാതെയാണ് ഇരു പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഇരു പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടു
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരിക്കലും പങ്കെടുക്കാത്ത ഏക സംഘടന ആർഎസ്‌എസായിരിക്കും. സ്വാതന്ത്ര്യസമരം ഗാന്ധിജിയുടെ നേതൃത്വത്തിൽ ശക്തമായി മുന്നേറവെ രൂപീകരിച്ച സംഘടനയായിട്ടും ആ ജനകീയ പ്രസ്ഥാനത്തിൽനിന്ന് വിട്ടുനിന്ന് ബ്രിട്ടീഷുകാർക്ക് ശക്തിപകർന്ന സംഘടനയായിരുന്നു ആർഎസ്‌എസ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒരു സംഘടനയെന്നനിലയിൽ ആർഎസ്‌എസ് സമരം നടത്തുകയോ പ്രചാരണത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്‌തിട്ടില്ല.
ഇന്ന് 75-ാം വാർഷികം ആചരിക്കുമ്പോൾ രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ്.
അതേസമയം, സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുളള ഹര്‍ ഘര്‍ തിരംഗ ക്യാംപെയ്‌ന് ഇന്നലെ തുടക്കമായി. രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാകയുയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.
ലുലു മാളില്‍ നമസ്കാരം നടത്തിയ സംഭവത്തില്‍ ആദ്യമായിട്ടല്ല അസം ഖാന്‍ പ്രതികരിക്കുന്നത്. 'താന്‍ ഇതുവരെ മാളുകളില്‍ പോയിട്ടില്ല. എന്താണ് ലുലുമാള്‍. എന്തിനാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എത്രയോ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനുണ്ടെന്നുമായിരുന്നു
രാജ്യത്ത് ബിജെപി- ആര്‍ എസ് എസ് വിരുദ്ധ ശക്തികള്‍ക്കെതിരെ പ്രതിപക്ഷ ശക്തികളെ ഒരുമിച്ച് ചേര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഭരണഘടനയെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആരെ പിന്തുണക്കുന്നു എന്നല്ല എന്തിനാണ് പിന്തുണക്കുന്നതെന്നാണ് കമ്യൂണിസ്റ്റുകാര്‍ ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും യെച്ചൂരി പറഞ്ഞു.
ഇതൊന്നുമറിയാതെ ഗോള്‍വാക്കറുടെ പുസ്തകം മാത്രം വായിച്ച്, ആര്‍ എസ് എസിന്റെ ആശയങ്ങള്‍ മാത്രം പഠിച്ചാണ് സജി ചെറിയാന്‍ വരുന്നത്. അദ്ദേഹം രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലത്. രാജിവെച്ച് പുറത്തുപോയി അദ്ദേഹത്തിന് ആര്‍ എസ് എസില്‍ ചേരാം.
അന്വേഷണം കോണ്‍ഗ്രസിനെതിരെയാണെങ്കില്‍ അതില്‍ കടുകുമണി വലിപ്പത്തില്‍ സത്യമില്ലെങ്കില്‍പോലും 5G വേഗത്തിലെത്തുന്ന കേന്ദ്ര ഏജന്‍സികള്‍, സംഘപരിവാര്‍ അനുകൂലികളുടെയും അവരുടെ സുഹൃത്തുക്കളുടെയും കാര്യംവരുമ്പോള്‍ ഒച്ചിന്റെ വേഗതയിലാവുന്നത് യാദൃശ്ചികമല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ യുവാക്കളെ പിന്‍വാതിലിലൂടെ നിയമിച്ച് അര്‍ധസൈനിക ദളമായി ഉയര്‍ത്താനും ഖജനാവിലെ പണം ഉപയോഗിക്കാനുമുളള കുറുക്കുവഴിയാണ് അഗ്നിപഥ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു എം എ ബേബിയുടെ പ്രതികരണം.
ആള്‍ ഇന്ത്യ മൂവ്‌മെന്റ് ഫോര്‍ സേവ, ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക, സേവ ഇന്റര്‍നാഷണല്‍, പരംശക്തി പീഠ്, ഇന്ത്യ ഡെവലപ്‌മെന്റ് ആന്‍ഡ് റിലീഫ് ഫണ്ട്, വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചായിരുന്നു ജസ മാച്ചര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇന്ത്യ കേരളമെന്ന കൊച്ചു സ്ഥലമല്ല. എന്നാല്‍ ഇന്ത്യക്കു പല പാഠങ്ങളും നല്‍കിയിട്ടുണ്ട് കേരളം. അത് ഏതെങ്കിലും തീവ്രവലതു രാഷ്ട്രീയ അജണ്ടക്കു കൂട്ടു നിന്നോ സ്തുതി പാടിയോ അല്ല
ഇന്ത്യ മുഴുവൻ വർഗീയവിഭജനം നടത്തി ഹിന്ദു- മുസ്ലിം-ക്രിസ്ത്യൻ കലാപങ്ങൾക്ക് വെടിമരുന്ന് കൂട്ടിവയ്ക്കുകയാണ് സംഘപരിവാർ. ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയതുമുതൽ ജമ്മു കാശ്മീർ സംഘർഷഭരിതമാണ്. വർഗീയ ലാക്കോടെ അവിടെ നടത്തിയ മണ്ഡലപുനർനിർണയനം കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളൂ.
സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നാണ് സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നാടിന്റെ ശാപമായ ആർ എസ് എസും - എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു
എസ് ഡി പി ഐ നേതാവ് സുബൈറും ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളിലും ചേരിതിരിഞ്ഞുള്ള പോര്‍വിളികള്‍ നടക്കുന്നുണ്ട്.
ആലപ്പുഴ സംഭവത്തിന് സമാനമായ രീതിയിലാണ് പാലക്കാട്ട് 24 മണിക്കൂറിനിടെ ഇരട്ടകൊലപാതകം അരങ്ങേറിയിരിക്കുന്നത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍ എസ് എസ് നേതാവിനെയാണ് ഏറ്റവുമോടുവില്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ ഉച്ചയോടെ കൊല്ലപ്പെട്ടിരുന്നു
'ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ എസ് എസ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
എന്തിന് കൊന്നു നിലവിളികളില്ല. മൊക്കിലും മൂലയിലും ഫ്‌ളക്‌സുകളില്ല. ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളമയില്ലാതെ നേതാക്കന്മാര്‍ പ്രധിഷേധം രണ്ടുവരിയില്‍ അവസാനിപ്പിച്ചു. ഒരു കാവിക്കൊടിയും പറിച്ചെറിയപ്പെട്ടില്ല. ഒരു ബിജെപി ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ലുപോലും വീണില്ല. കൊന്നത് ആര്‍ എസ് എസ് ആണെന്ന് പറയാന്‍ മടിക്കുന്ന സിപിഎമ്മുകാരുണ്ട്
അനിയന്‍ പറഞ്ഞത് ചെറുപ്പത്ത് ശാഖയില്‍ പോയ കാര്യമാണ്. അന്ന് കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ശാഖയില്‍ പോയതാണ് അല്ലാതെ ആര്‍ എസ് എസ് ബന്ധമൊന്നുമില്ല. അച്ഛന്‍ ഹിന്ദുവായതിന്റെ പേരില്‍ ആര്‍ എസ് എസ് അതിനെ ബിജെപി രാഷ്ട്രീയമാക്കി മാറ്റുകയായിരുന്നു
തിരുവനന്തപുരം ദന്തല്‍ കോളേജില്‍ വച്ച് ഡ്യൂട്ടി ചെയ്യാതെ എന്നെ തെറി വിളിച്ച ആഷിക് എന്ന ഡോക്ടറെ ചെകിട്ടത്ത് തല്ലിയതിന് ശാലു മേനോന്റെ ഒപ്പം ജയില്‍ മുറി പങ്കിട്ടവള്‍. കേറിക്കിടക്കാന്‍ ഒരു ഒറ്റമുറി പോലുമില്ലാതെ 4 വയസുള്ള മകളെ വൈ.എം.സി.എ നടത്തിയിരുന്ന അനാഥ കുട്ടികളുടെ കൂടെ നിര്‍ത്തേണ്ടി വന്നവള്‍.
ലഭിച്ച തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് ഫോണ്‍ കോള്‍ എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സന്ദീപിനെ കൊന്നത് ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം.
അതേസമയം, സന്ദീപിന്‍റെത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ നടന്ന കൊലയാണെന്നുമാണ് ജിഷ്ണു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെ രാഷ്ട്രീയമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജിഷ്ണു കൂട്ടിചേര്‍ത്തു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജിഷ്ണു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഡിസംബർ 6 മതേതര ഇന്ത്യയുടെ മുഖത്തേൽപ്പിച്ച കറുത്ത പാട് മനുഷ്യനുള്ളേടത്തോളം നിലനിൽക്കും. ബാബരി മസ്ജിദിൻ്റെ താഴികക്കുടം ഇടിച്ച് തകർത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിർവികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.
കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. രാഷ്ട്രീയ കൊലപാതകം എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സന്ദീപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കൃത്യം നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു. പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പൊലീസ്
കഴിഞ്ഞ ദിവസം സന്ദീപ് എന്ന DYFl ക്കാരൻ കൊല ചെയ്യപ്പെട്ട കേസിൽ പോലും RSS നെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പോലീസിന് അമിതമായ താൽപ്പര്യം. സഖാവ് കുഞ്ഞിരാമൻ പള്ളിക്കു കാവലിരുന്നു എന്ന് പറയുന്ന തലശ്ശേരിയിലാണ് 'അഞ്ചു നേരം നിസ്കരിക്കാൻ, പള്ളികളൊന്നും കാണില്ല'
നിസ്‌കരിക്കാന്‍ പളളികള്‍ കാണില്ല, ബാങ്കുവിളികള്‍ കേള്‍ക്കില്ല, ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസൊടുങ്ങി മരിക്കില്ല. ആര്‍എസ്എസിന്റെ കോടതി അവര്‍ക്കുളള ശിക്ഷ നടപ്പാക്കും എന്നടക്കം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയിലുടനീളം മുഴക്കിയത്.
അഞ്ച് നേരം നിസ്ക്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല" എന്നാക്രോശിച്ച് പരസ്യമായി തെരുവിലറങ്ങി നാടിന്റെ മത സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ വെല്ലുവിളി നടത്തുന്ന ഹിന്ദുത്വ ഭീകരതയോട് പിണറായി വിജയന്റെ സർക്കാർ സ്ഥിരമായി കൈക്കൊള്ളുന്ന മൃദുസമീപനമാണ് വീണ്ടും കൊലക്കത്തി ഉയർത്താൻ അവർക്ക് ധൈര്യം പകരുന്നത്.
LDF സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ RSS ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐ എമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം.
'എന്തുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ഷകരോട് സംസാരിക്കാന്‍ തയാറാവാത്തത്? കര്‍ഷകര്‍ ഒരു വര്‍ഷമായി പ്രതിഷേധിക്കുകയാണ്. ഇത്രയും നാള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടോ എന്നിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാത്തത് എന്തുകൊണ്ടാണ്' രാകേഷ് ടികായത്ത് ചോദിച്ചു.
കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് കേരള ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് കൈമാറി. സംസ്ഥാന നേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, സുധീന്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
'രാജ്യത്ത് കൊവിഡ് മൂലം നിരവധി ആളുകളാണ് മരണപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ എന്നിട്ടും കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ മോശംപ്രകടനമാണ് നടത്തിയത്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ ആര്‍ എസ് എസ് രാജ്യദ്രോഹികള്‍ എന്നു വിളിക്കുമോ'യെന്നാണ് രഘുറാം രാജന്‍ ചോദിച്ചത്.
ബ്രിട്ടീഷുകാർക്കെതിരായി ആദ്യമായി ഒരു സായുധ കലാപത്തിന് നേതൃത്വം നൽകിയത് കുഞ്ഞഹമ്മദ് ഹാജിയാണ്. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നിർബന്ധിത മതപരിവർത്തനത്തിന് എതിരായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമല്ലാത്ത മതംമാറ്റം ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന് ചരിത്രം പഠിച്ചവര്‍ക്ക് മനസിലാകും. വാര്യൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മതതീവ്രവാദിയാക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളുടെ അജണ്ടയാണ് നടപ്പാന്‍ ശ്രമിക്കുന്നത്.
മലബാർ കലാപത്തിൽ രക്തസാക്ഷികളായ സ്വാതന്ത്ര്യസമരസേനാനികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിൽ നടത്തുന്ന നീക്കം ഉപേക്ഷിക്കണം. ചരിത്രത്തെ വർഗീയതയുടെ കണ്ണാൽ കാണുന്നതാണ് ഈ നീക്കം. ബിജെപി കേന്ദ്രത്തിൽ
അലിമുദ്ദീന്റെ കൊലയാളിയെ കേന്ദ്രമന്ത്രി പൂമാലയണിയിക്കുന്നു, അഖ്‌ലാഖിന്റെ കൊലയാളിലെ ത്രിവര്‍ണപതാക പുതപ്പിക്കുന്നു, ആസിഫിന്റെ കൊലയാളികള്‍ക്കുവേണ്ടി മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. ഈ കൊലയാളികള്‍ക്കെല്ലാം ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയുണ്ട്.
ആര്‍എസ്എസുമായി സഹകരിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ ഇത് മനസ്സിലാകുമെന്നും ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. എന്‍എസ്എസുമായി ഏറ്റുമുട്ടലിനില്ല എന്ന് പറഞ്ഞാണ് എന്‍എസ്എസിനെതിരെ വിജയരാഘവന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. മതസംഘടനകള്‍ അവരുടെ പരിധിയില്‍ നില്‍ക്കട്ടെയെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു
1968 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളെജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ ശാഖയിലേക്ക് പോയിരുന്നുവെന്ന ‘അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി. പ്രഭാകരന്‍ എഴുതിയത് വലിയ വാര്‍ത്തയായിരുന്നു.
നിബന്ധനകളോടെ പത്ത് വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദിവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കൊടുക്കാന്‍ 3 സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ആര്‍എസ്എസ് അനുകൂലിയായ ആള്‍ക്ക് നാല് ഏക്കര്‍ കൊടുക്കുന്നത് അഴിമതിയാണെന്നും ഹരീഷ്
നാസികൾ സ്വീകരിച്ച സമാനമായ നയങ്ങൾ നടപ്പാക്കാൻ ആർഎസ്‌എസ് ശ്രമിച്ചാൽ എന്ത് സംഭവിക്കുമെന്ന ആശങ്കയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങൾ അപഹരിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്
ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ പ്രതിരോധ മേഖലയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന റിപ്പോര്‍ട്ട്.
വൺ ഇന്ത്യ വൺ പെൻഷനുവേണ്ടി ഫെയ്സ്ബുക്ക് കൂട്ടായ്മകളും കൺവെൻഷനുകളും ഒക്കെ നടന്നുവരുന്ന വേളയിലാണ് കർട്ടനു പിന്നിൽ ചരടു വലിക്കുന്നത് ആരെണെന്നു കൂടുതൽ വ്യക്തമായത്. ഡൽഹിലെ അണ്ണാ ഹസാരെ സമരം പോലെ ആർഎസ്എസ് ട്രോജൻ കുതിരയാണ് പുതിയ പ്രസ്ഥാനമെന്ന് ധനമന്ത്രി ഫേസ് ബുക്കിലെഴുതിയ ലേഖനത്തിൽ ആരോപിച്ചു.