LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യൂസഫലിക്ക് ആര്‍ എസ് എസുമായി അടുത്ത ബന്ധം - അസം ഖാന്‍

ലക്‌നൗ: ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിക്കെതിരെ ഗുരുതര ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. യൂസഫലി ആര്‍ എസ് എസുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് അസം ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 'ലുലു മാളിന്‍റെ ഉടമയ്ക്ക് ആർഎസ്‌എസുമായി നേരിട്ട് ബന്ധമുണ്ട്. ലുലു മാളില്‍ കുറച്ച് ആളുകള്‍ നമസ്‌കാരം നടത്തിയത് യൂസഫലിയുടെ നിർദേശപ്രകാരമാണെന്നും ആസാം ഖാന്‍ ആരോപിച്ചു. ആര്‍ എസ് എസിന് ഫണ്ടിംഗ് നടത്തുന്നയാളാണ് യൂസഫലി. സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ലുലുമാള്‍ ഉടമ ശ്രമിക്കുന്നതെന്നും അസം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.  

ലുലു മാളില്‍ നമസ്കാരം നടത്തിയ സംഭവത്തില്‍ ആദ്യമായിട്ടല്ല അസം ഖാന്‍ പ്രതികരിക്കുന്നത്. 'താന്‍ ഇതുവരെ മാളുകളില്‍ പോയിട്ടില്ല. എന്താണ് ലുലുമാള്‍. എന്തിനാണ് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എത്രയോ തന്ത്രപ്രധാനമായ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനുണ്ടെന്നുമായിരുന്നു അസം ഖാന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ലക്‌നൗവിൽ പുതുതായി ഉദ്ഘാടനം ചെയ്ത ലുലു മാളിൽ എട്ട് പുരുഷന്മാർ നമസ്‌കരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈ പതിനൊന്നിനാണ് ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ലക്‌നൗവില്‍ പ്രവര്‍ത്തനമാരംഭിച്ചത്.  രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മാളിന്റെ ഉദ്ഘാടനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിര്‍വഹിച്ചത്. ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More