LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഭിമന്യൂ വധക്കേസ്- രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: അഭിമന്യൂ വധക്കേസിലെ രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്നം സ്വദേശികളായ പ്രണവ്, ആകാശ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ രണ്ട്  പേര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. മുഖ്യ പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജയ്‌ ദത്ത് നേരത്തെ പോലീസിന് കീഴടങ്ങിയിരുന്നു. അഭിമന്യൂ വധക്കേസില്‍ 5 പ്രതികളാണുള്ളത്.

വെള്ളിക്കുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ വാക് തര്‍ക്കമാണ് അഭിമന്യൂവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അഭിമന്യൂവിന്‍റെ സഹോദരനും, ആര്‍എസ്എസ്ക്കാരുമായി പ്രശ്നമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് അഭിമന്യൂവിന്‍റെ കൊലപതാകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

അഭിമന്യൂ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ല, സ്കൂളില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയിലെങ്ങാനും പ്രവര്‍ത്തിച്ചിട്ടുണ്ടാകും, അവന്‍ ഒരു പ്രശ്നക്കാരനല്ലെന്നും അഭിമന്യൂവിന്‍റെ പിതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഭിമന്യൂവിന്റെ സഹോദരനും, ആര്‍എസ്എസുകാരും തമ്മില്‍ നിലനിന്ന പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിപിഎം ആരോപിച്ചിരുന്നു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More