LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ് ഡി പി ഐ അല്ല ആദ്യം നിരോധിക്കേണ്ടത് ആര്‍ എസ് എസിനെ- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എസ് ഡി പി ഐ അല്ല ആദ്യം നിരോധിക്കേണ്ടത് ബിജെപിയെ ആണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എസ് ഡി പി ഐ  നിരോധിക്കാത്തതെന്ത്‌ എന്നാണ് ബിജെപി ചോദിച്ചുകൊണ്ടിരിക്കുന്നത്, അങ്ങനെയെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍ എസ് എസിനെയല്ലേ ? കോടിയേരി ചോദിച്ചു. മഹാത്മാ ഗാന്ധിയുടെ കൊലപാതകം മുതല്‍ ബാബ്റി മസ്ജിദ് തകര്‍ക്കല്‍ വരെ രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് ആര്‍ എസ് എസ്-കോടിയേരി കൂട്ടിച്ചേര്‍ത്തു. 

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനകളെയാകെ നിരോധിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്രയധികം തീവ്രവാദ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിരോധിച്ചാല്‍ മറ്റു പേരുകളില്‍ ഇതേ സംഘടനകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. നിരോധനം കൊണ്ട് ഒരു ആശയത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. മഹാഭൂരിപക്ഷം ജനങ്ങളും വര്‍ഗീയവാദത്തിനും കൊലപാതകത്തിനും എതിരാണ്. ആര്‍ എസ് എസിന്റെ നേൃത്വത്തിലുള്ള കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് എസ് ഡി പി ഐ  ശ്രമിക്കുന്നത്. എന്നാല്‍ ഇത് ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തും. വര്‍ഗീയ തീവ്രവാദ നിലപാടുകളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പാലക്കാട് കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്നും കോടിയേരി ആവര്‍ത്തിച്ചു. വര്‍ഗീയ കലാപത്തിനുള്ള പരിശ്രമമാണ് ഇരു സംഘടനകളും നടത്തുന്നത്. പാലക്കാട്ടെ കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ ചൂണ്ടിക്കാട്ടി പരസ്പരം വളരാനുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നത്- കോടിയേരി പറഞ്ഞു.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More