LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ ഹിന്ദുത്വ പ്രചരിപ്പിക്കാന്‍ ആര്‍എസ്എസ് ചിലവിട്ടത് 1231. 6 കോടി രൂപ

ഡല്‍ഹി: അമേരിക്കയില്‍ ഹിന്ദുത്വ പ്രചരണത്തിനായി ആര്‍ എസ് എസ്- സംഘപരിവാര്‍ സംഘടനകള്‍ കോടികള്‍ ചിലവഴിച്ചെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. 2001 മുതല്‍ 2019 വരെയുളള കാലയളവില്‍ അമേരിക്കയിലുളള ഏഴ് സംഘപരിവാര്‍ അനുബന്ധ ചാരിറ്റബിള്‍ ഗ്രൂപ്പുകള്‍ ഹിന്ദുത്വ പ്രചരിപ്പിക്കാനായി 1231.6 കോടി ചെലവഴിച്ചു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ തുകയുടെ വലിയൊരു ഭാഗം ഇന്ത്യയിലുളള സംഘപരിവാര്‍ ഗ്രൂപ്പുകള്‍ക്കും ലഭിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജസ മാച്ചര്‍ എന്ന ഗവേഷകനാണ് ഹിന്ദു നാഷണലിസ്റ്റ് ഇന്‍ഫ്‌ളുവന്‍സ് ഇന്‍ ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ്'എന്ന പേരില്‍ അമേരിക്കയിലുളള ഹിന്ദുത്വയുടെ സ്വാധീനത്തെക്കുറിച്ചും പ്രചാരണങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തിയത്. 

ആള്‍ ഇന്ത്യ മൂവ്‌മെന്റ് ഫോര്‍ സേവ, ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍ ഓഫ് അമേരിക്ക, സേവ ഇന്റര്‍നാഷണല്‍, പരംശക്തി പീഠ്, ഇന്ത്യ ഡെവലപ്‌മെന്റ് ആന്‍ഡ് റിലീഫ് ഫണ്ട്, വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചായിരുന്നു ജസ മാച്ചര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ആര്‍ എസ് എസിന്റെ യുഎസ് ഘടകമായ ഹിന്ദു സ്വയംസേവക് സംഘ് (എച്ച് എസ് എസ്)-ന് യുഎസിലെ 32 സംസ്ഥാനങ്ങളിലെ 166 നഗരങ്ങളിലായി 222 ശാഖകളുണ്ടെന്നും ശാഖകളിലെല്ലാം ഹിന്ദുത്വ പ്രചരിപ്പിക്കുന്നതിനായുളള സജീവ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. വിശ്വ ഹിന്ദു പരിഷത്ത് സ്വാമി വിവേകാനന്ദ ഫാമിലി ക്യാംപ്, ഹിന്ദു മന്ദിര്‍ എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് തുടങ്ങിയ പേരുകളില്‍ സാംസ്‌കാരിക പരിപാടികളും സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളെ സ്വാധീനിക്കാനായി മോദി സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ലോബി തന്നെ അമേരിക്കയിലുണ്ടെന്നാണ് പഠനം പറയുന്നത്. 2017-20 കാലയളവില്‍ ഓരോ സംഘത്തിനും 45 ലക്ഷം രൂപ വരെ മോദി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് അമേരിക്കന്‍ ഡയസ്‌പോറ സ്റ്റഡീസ്, ഹിന്ദു അമേരിക്കല്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളാണ് ഈ ലോബിയിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതിനായുളള ധനസഹായമെത്തിക്കുന്നത് ഹിന്ദു അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയാണെന്നും ജസ മാച്ചര്‍ കണ്ടെത്തി.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More