LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബി ജെ പിയുടെ വിദ്വേഷ മുദ്രാവാക്യം; തലശ്ശേരിയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ

കണ്ണൂര്‍: ബി ജെ പി വിദ്വേഷ പ്രകടനം നടത്തിയ തലശ്ശേരിയിൽ പ്രതിഷേധം ശക്​തമായതോടെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി സ്റ്റേഷന്‍ പരിധിയിലാണ് 4 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതൽ ആറാം തീയ്യതി വരെ ആളുകൾ കൂട്ടം കൂടി നിൽക്കുവാനോ പ്രകടനങ്ങള്‍ നടത്തുവാനോ സാധിക്കില്ല. യുവമോർച്ച നേതാവ്​ കെ ടി ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്‍റെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടിയിലാണ് ബി ജെ പി വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇതിനെതിരെ  ഡി വൈ എഫ്‌ ഐ, യൂത്ത്‌ലീഗ്, കോൺഗ്രസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിസ്‌കരിക്കാന്‍ പളളികള്‍ കാണില്ല, ബാങ്കുവിളികള്‍ കേള്‍ക്കില്ല, എന്നിങ്ങനെ പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയിലുടനീളം മുഴക്കിയത്. ബിജെപി സംസ്ഥാന നേതാക്കളും പൊലീസും നോക്കിനില്‍ക്കെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ന്നത്. ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More