LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ണൂരില്‍ ക്ഷേത്രം ജീവനക്കാരനെ മര്‍ദ്ദിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്രം ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താഴെ ചൊവ്വേ സ്വദേശികളായ ടി കെ മനോജ്, ടി സുകേഷ്, പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ആക്രമത്തിലുള്‍പ്പെട്ട നാലുപേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഒളിവിലുളള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

താഴെചൊവ്വേ കീഴ്ത്തളി ഉമാമഹേശ്വര ക്ഷേത്രത്തിലെ ജീവനക്കാരന്‍ പെരളിശേരി സ്വദേശി ഷിബിനെയാണ് ക്ഷേത്രത്തിലെ ഓഫീസില്‍ കയറി ആര്‍എസ്എസ് സംഘം ആക്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഓഫീസില്‍ അതിക്രമിച്ച് കയറിയ സംഘം കമ്പിപ്പാര കൊണ്ടാണ് ഷിബിനെ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച ക്ഷേത്രകമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി  മിനി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘപരിവാറിന് വലിയ സ്വാധീനമുണ്ടായിരുന്ന ഉമാമഹേശ്വര ക്ഷേത്രം ഒരുവര്‍ഷത്തോളമായി ജനകീയ കമ്മിറ്റിയാണ് ഭരിക്കുന്നത്. ജനകീയ കമ്മിറ്റി വന്നതോടെ സംഘപരിവാറിന് ക്ഷേത്രത്തിലെ സ്വാധീനം കുറഞ്ഞു. ഇതാണ് ആക്രമണത്തിനുകാരണം എന്നാണ് സംശയം. ആക്രമിക്കപ്പെട്ട ഷിബിന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More