LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വി ഡി സതീശന് ആര്‍ എസ് എസിന്‍റെ കത്ത്

തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാ​ദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് കത്തയച്ചു. ആര്‍എസ്എസിന്‍റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു വി.ഡി.സതീശന്റെ ആക്ഷേപം. എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സി'ല്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വാക്കുകളില്ലെന്നും വി ഡി സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മാപ്പ് പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം അയച്ച കത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ആര്‍ എസ് എസ് കത്ത് അയച്ചത് വിചിത്രമായി തോന്നുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഈ വിഷയം നിയമപരമായി നേരിടാന്‍ തയ്യാറാണ്. ഇത്തരം ഭീഷണികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ആരെ പേടിപ്പിക്കാനാണ് കത്ത് അയച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. ആര്‍ എസ് എസിന്‍റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാക്കര്‍ പറഞ്ഞിരിക്കുന്നത്. അതും സജി ചെറിയാന്‍റെ വാക്കുകളും തമ്മില്‍ എന്താണ് വ്യത്യാസം. വിചാരധാരയിലെ 350-ാം പേജിലാണ് ഗോള്‍വാക്കറുടെ പരാമര്‍ശമുള്ളതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More