LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്‍ എസ് എസ് ബന്ധമില്ല; അച്ഛന്‍ ഹിന്ദുവായതുകൊണ്ട് അനാവശ്യ പ്രചാരണങ്ങളുണ്ടാവുന്നു-ട്രെക്കിംഗ് മാന്‍ ബാബു

പാലക്കാട്: തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ പ്രതികരണവുമായി പാലക്കാട് മലമ്പുഴയിലെ കുര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു. തനിക്കും കുടുംബത്തിനും ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ബാബു വ്യക്തമാക്കി. അനിയന്‍ മാധ്യമപ്രവര്‍ത്തകരോട് ചെറുപ്പത്ത് ശാഖയില്‍ പോയിരുന്നു എന്നാണ് പറഞ്ഞതെന്നും ചിലര്‍ അതിനെ രാഷ്ട്രീയമായി പ്രചരിപ്പിക്കുകയാണെന്നും ബാബു പറഞ്ഞു. 

'അനിയന്‍ പറഞ്ഞത് ചെറുപ്പത്ത് ശാഖയില്‍ പോയ കാര്യമാണ്. അന്ന് കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ശാഖയില്‍ പോയതാണ് അല്ലാതെ ആര്‍ എസ് എസ് ബന്ധമൊന്നുമില്ല. അച്ഛന്‍ ഹിന്ദുവായതിന്റെ പേരില്‍ ആര്‍ എസ് എസ് അതിനെ ബിജെപി രാഷ്ട്രീയമാക്കി മാറ്റുകയായിരുന്നു. എനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു ബന്ധവുമില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനികളുമൊക്കെ ഒരുമിച്ച് നില്‍ക്കുന്ന നാടാണിത്. എനിക്ക് പാര്‍ട്ടി ചിന്തകളൊന്നുമില്ല. വിശന്നാല്‍ ഏത് വീട്ടിലാണെങ്കിലും ഭക്ഷണം ചോദിച്ചുവാങ്ങി കഴിക്കും'- ബാബു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ബാബു സംഘപരിവാറുകാരനാണ്, ശാഖയില്‍ പോയിട്ടുണ്ട്. മുസ്ലീമായ യുവാവ് മല കയറിയത് മലമുകളിലുളള ക്ഷേത്രം നശിപ്പിക്കാനാണ്. തീവ്രവാദ പ്രവര്‍ത്തനത്തിനാണ് തുടങ്ങി വന്‍ തോതിലുളള വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണങ്ങളാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമില്ലെന്ന്  വ്യക്തമാക്കി ബാബു രംഗത്തെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More