LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അക്കാലത്ത് താനൊരു മണ്ടനായിരുന്നു, ആര്‍എസ്എസ് ശാഖയില്‍ പോയിട്ടില്ല'; ശ്രീനിവാസന്‍

താന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടില്ലെന്ന് നടന്‍ ശ്രീനിവാസന്‍. പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്ന് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. 

1968 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളെജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ ശാഖയിലേക്ക് പോയിരുന്നുവെന്ന ‘അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി. പ്രഭാകരന്‍ എഴുതിയത് വലിയ വാര്‍ത്തയായിരുന്നു. ശ്രീനിവാസന്‍ കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ല, ചാഞ്ചാട്ടക്കാരനാണെന്നായിരുന്നു പി. ജയരാജന്റെ വിമര്‍ശനം. ഇതിന് മറുപടിയായി ‘അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാന്‍ എസ്എഫ്ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ച് കൂടി ബുദ്ധി വെച്ചപ്പോള്‍ കെഎഎസ് യുക്കാരനായി. അല്‍പം കൂടി ബുദ്ധി വെച്ചപ്പോള്‍ എബിവിപിക്കാരനായി. സാമാന്യ ബുദ്ധി വെച്ചപ്പോള്‍ ട്വന്റി ട്വന്റിക്കാരനായി. എനിക്ക് തോന്നിയാല്‍ ഇവിടെ നിന്നും മാറും എന്നായിരുന്നു ശ്രീനിവാസന്‍റെ പ്രതികരണം.

‘മട്ടന്നൂര്‍ കോളെജില്‍ പഠിക്കുന്ന കാലത്ത് താനടക്കം ആര്‍ക്കും രാഷ്ടീയത്തിന്റെ മണ്ണാങ്കട്ടയും അറിയില്ല. അക്കാലത്ത് താനൊരു മണ്ടനായിരുന്നു. കൂട്ടുകാര്‍ പറയുന്നതിനനുസരിച്ച് ചാടി കളിച്ച കാലമാണിത്. ഇഷ്ടമുള്ള ആളുകള്‍ കെഎസ്‌യുവില്‍ ഉണ്ടായിരുന്നു. അപ്പോള്‍ അവരോടൊപ്പം കെഎസ്‌യുക്കാരനായി. അതുപോലെ എസ്എഫ്‌ഐ, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളിലും പോയി. അതെല്ലാം ഭയങ്കര രാഷ്ട്രീയമാണെന്ന് പറയുന്നവര്‍ക്ക് വട്ടാണ്' എന്നും അദ്ദേഹം പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More