LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ആർഎസ്എസിന്റെ വാലാകാനാണ് എൻഎസ്എസ് ശ്രമിക്കുന്നത്': എ. വിജയരാഘവൻ

ആർഎസ്എസിന്‍റെ വാലാകാനാണ് എൻഎസ്എസ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് ദിവസം സുകുമാരൻ നായർ നടത്തിയ അതിരുവിട്ട പ്രതികരണം, വർഗീയ ധ്രുവീകരണം സമുദായത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് എന്‍എസ്എസ് നോക്കുന്നില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം രംഗത്തു വന്നിരിക്കുന്നത്.

ആര്‍എസ്എസുമായി സഹകരിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ ഇത് മനസ്സിലാകുമെന്നും ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. എന്‍എസ്എസുമായി ഏറ്റുമുട്ടലിനില്ല എന്ന് പറഞ്ഞാണ് എന്‍എസ്എസിനെതിരെ വിജയരാഘവന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. മതസംഘടനകള്‍ അവരുടെ പരിധിയില്‍ നില്‍ക്കട്ടെയെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. ആര്‍എസ്എസിന്‍റെ തീവ്രഹിന്ദുത്വപദ്ധതിയുമായി സഹകരിക്കുന്നവരാണ് എന്‍എസ്എസ് എന്നും ലേഖനത്തിലുണ്ട്. 

മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർ ഉൾപ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവർക്കു വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നത്. വർഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എൻഎസ്എസ് നോക്കുന്നില്ല. ആർഎസ്എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ ശ്രമിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്ന് സുകുമാരൻ നായരെ പോലുള്ള നേതാക്കൾ മനസിലാക്കണം. തിരഞ്ഞെടുപ്പിൽ സുകുമാരൻ നായർ സ്വീകരിച്ച നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാവില്ലെന്ന് വോട്ടെണ്ണുമ്പോൾ മനസിലാകുമെന്നും ലേഖനത്തിൽ വെല്ലുവിളിക്കുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More