LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കേന്ദ്രസര്‍ക്കാരിനെ ആര്‍ എസ് എസ് രാജ്യദ്രോഹികളെന്ന് വിളിക്കുമോ'?- രഘുറാം രാജന്‍

ഡല്‍ഹി: വാക്സിന്‍  വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പിഴവ് ചൂണ്ടികാണിക്കാത്ത ആര്‍ എസ് എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍. കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ തുടക്ക ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച കാലതാമസത്തിന്‍റെ പേരില്‍ അവരെ രാജ്യദ്രോഹികള്‍ എന്നുവിളിക്കാന്‍ ആര്‍.എസ്.എസ് തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. ഫയലിംഗ് വെബ്‌സൈറ്റിലെ തകരാറുകൾ പരിഹരിക്കാൻ ഇന്‍ഫോസിസിന് സാധിക്കുന്നില്ലായെന്നാരോപിച്ച് ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യത്തിന്‍റെ വിമര്‍ശനത്തിനെതിരെയായിരുന്നു രഘുറാം രാജന്‍റെ വിമര്‍ശനം.

'രാജ്യത്ത് കൊവിഡ്‌ മൂലം നിരവധി ആളുകളാണ് മരണപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ എന്നിട്ടും  കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ മോശംപ്രകടനമാണ് നടത്തിയത്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ ആര്‍ എസ് എസ്  രാജ്യദ്രോഹികള്‍ എന്നു വിളിക്കുമോ'യെന്നാണ്‌ രഘുറാം രാജന്‍ ചോദിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദായനികുതി വെബ്സൈറ്റുകളിലെ തകരാര്‍ പരിഹരിക്കുന്നതില്‍ ഇന്‍ഫോസിസ് പരാജയപ്പെട്ടെന്നും ഇത് രാജ്യദ്രോഹമാണെന്നുമായിരുന്നു ആര്‍.എസ്.എസിന്റെ വാദം. ഇന്ത്യന്‍ ധനകാര്യമന്ത്രാലയം ഇന്‍ഫോസിസ് സി ഇ ഒ സലില്‍ പ്രകാശിനെ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് ആര്‍.എസ്.എസ് ഇന്‍ഫോസിസിനെ രാജദ്രോഹികള്‍ എന്ന് വിളിച്ചത്. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More