തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുളള ചില ക്ഷേത്രങ്ങളില്‍ ഇപ്പോഴും ആര് എസ് എസിന്റെ ശാഖാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. ക്ഷേത്രങ്ങളില്‍ ആര് എസ് എസ് ശാഖാ യോഗങ്ങള്‍ ചേരുന്നതായും മാസ് ഡ്രില്‍ നടക്കുന്നതായും ദേവസ്വം കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇക്കാര്യം മന്ത്രി നിയമസഭയില്‍ അറിയിച്ചു.
'ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര് എസ് എസ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങള്‍ക്കും ആര് എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലുളള ക്ഷേത്രങ്ങള്‍ക്ക് വന്‍തോതില്‍ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 25,157 ഏക്കര്‍ ഭൂമിയാണ് കയ്യേറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു