LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞാനൊരു ക്യാന്‍സര്‍ രോഗിയാണെന്ന കാര്യം മറച്ചുവെക്കുന്നില്ല- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: 'ഞാന്‍ ക്യാന്‍സര്‍ രോഗിയാണെന്ന കാര്യം മറച്ചുവയ്‌ക്കുന്നില്ലെന്ന്' സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടുവര്‍ഷമായി ക്യാന്‍സറിനുളള ചികിത്സയിലാണെന്നും അത് തുറന്നുപറയാന്‍ തനിക്ക് മടിയില്ലെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം ഓങ്കോളജി ക്ലബിന്റെ പത്താം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

' രണ്ടുവര്‍ഷം മുന്‍പാണ് പ്രമേഹ പരിശോധനയുടെ ഭാഗമായി കോടിയേരി ബാലകൃഷ്ണന്‍ രക്തം പരിശോധന നടത്തിയത്.  രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ കണ്ടുപിടിക്കാനാവുമെന്ന് അന്ന് ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ നോക്കാം എന്നുകരുതിയാണ് അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനായത്. പരിശോധനാ ഫലം വന്നപ്പോള്‍ ഡോക്ടര്‍ വിശദമായി ടെസ്റ്റുകള്‍ വേണമെന്ന് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് ശസ്ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്റെ ഒരു ഭാഗം നീക്കം ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്തെ ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കീമോ ചെയ്യാനുള്‍പ്പെടെ രോഗികള്‍ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണെന്നും ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചികിത്സ സൗജന്യമാക്കുകയോ ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More