LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യമന്ത്രിയുടെ മൗനം ആര്‍ എസ് എസിനുളള പിന്തുണയെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: പത്തനംതിട്ട തിരുവല്ലയിലെ സി പി എം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിലും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മുഖ്യമന്ത്രിയുടെ മൗനം ആര്‍ എസ് എസിനുളള പിന്തുണയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തലശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ പ്രകോപന പരമായ മുദ്രാവാക്യം വിളിയില്‍ കേസെടുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ നടത്തേണ്ടിവന്നു. പാലാ വിഷയത്തില്‍ പ്രതിപക്ഷം ഇടപെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി വാ തുറക്കാന്‍ തയാറായത്. അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയത്തിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം ആര്‍ എസ് എസിനുളള പിന്തുണയാണ്' -ഷാഫി പറമ്പില്‍ പറഞ്ഞു. ആര്‍ എസ് എസ് മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മതം കലര്‍ത്തി. ഇനി വായുവില്‍ മാത്രമേ മതം കലര്‍ത്താനുളളുവെന്നും ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസംബര്‍ രണ്ടാം തിയതി രാത്രി എട്ടുമണിയോടെയാണ് സന്ദീപിനെ ആർ എസ് എസുകാർ വെട്ടിക്കൊന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ സന്ദീപ് എഴുന്നേറ്റ് സമീപത്തെ വയലിലേക്ക് ഓടിയെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More