LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്തിന്‍റെ പേര് 'സ്പിരിച്വല്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്നായിരുന്നു വേണ്ടത് - കശ്മീര്‍ ചീഫ് ജസ്റ്റിസ്

ശ്രീനഗര്‍: ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം എന്ന പദങ്ങള്‍ ചേര്‍ത്തത് ഇന്ത്യന്‍ അത്മീയതയെ ചുരുക്കിയെന്ന് കശ്മീര്‍ ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍. പുരാതന കാലം മുതല്‍ ലോകത്തിലെ തന്നെ ആത്മീയതയുടെ ആസ്ഥാനമായിരുന്നു ഇന്ത്യയെന്നും പങ്കജ് മിത്തല്‍ പറഞ്ഞു. കശ്മീരില്‍ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. 

പാണ്ഡവർ മുതൽ മൗര്യന്മാർ, ഗുപ്തർ, മുഗളർ, ബ്രിട്ടീഷുകാർ എന്നിവരെല്ലാം ഇന്ത്യ ഭരിച്ചു. എങ്കിലും ഒരിക്കല്‍ പോലും രാജ്യത്തെ മുസ്ലീം, ക്രിസ്ത്യൻ, ഹിന്ദു എന്നീ മതങ്ങളുടെ അടിസ്ഥാനത്തില്‍ മത രാഷ്ട്രീയമായി ചിത്രീകരിച്ചിട്ടില്ല. ഇന്ത്യ ഒരു ആത്മീയ രാജ്യമായി ആദ്യം മുതല്‍ അംഗീകരിക്കപ്പെട്ടിരുന്നു. പരമാധികാരം, ജനാധിപത്യം, റിപ്പബ്ലിക് എന്നിവയോടൊപ്പം സോഷ്യലിസം, മതേതരത്വം എന്നിവ കൂടി ഭരണഘടനയില്‍ ചേര്‍ത്തത് ആത്മീയതയെ ചെറുതാക്കുകയാണ് ചെയ്തത്. ഇത് സങ്കുചിതമായ സമീപനമാണ്. ഇന്ത്യ പുരാതന കാലം മുതൽ ഒരു ആത്മീയ രാജ്യമായിരുന്നു. ഇന്ത്യയുടെ പേര് 'സ്പിരിച്വല്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ" എന്നായിരിക്കണമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടന ഭേദഗതി മൂലം വന്നതാണ്. എന്നാല്‍ ഈ ഭേദഗതികള്‍ ആവശ്യമുണ്ടായിരുന്നോയെന്നും ഇത് ഭരണഘടനയുടെ ആമുഖത്തില്‍ ശരിയായ സ്ഥലത്താണോ ഉപയോഗിച്ചതെന്നും നമ്മള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More