LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബോര്‍ഡിലെ ഫോട്ടോയ്ക്ക് വലിപ്പമില്ല; പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി തൃശൂര്‍ മേയര്‍

തൃശൂര്‍: ബോര്‍ഡിലെ ഫോട്ടോയ്ക്ക് വലിപ്പം കുറഞ്ഞതില്‍ പ്രതിഷേധിച്ച് പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി തൃശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ്. പൂങ്കുന്നം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എംഎല്‍എയുടെ ഫോട്ടോയേക്കാള്‍ തന്റെ ഫോട്ടോ ചെറുതായതാണ് മേയറെ ചൊടിപ്പിച്ചത്. പ്രോട്ടോക്കോള്‍ പ്രകാരം താനാണ് എംഎല്‍എയേക്കാള്‍ മുകളിലെന്നും ഫോട്ടോയുടെ വലിപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പാളിനോട് പരാതി പറഞ്ഞാണ് മേയര്‍ വേദി വിട്ടത്.

മേയര്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയതറിഞ്ഞ് വിജയദിനാഘോഷം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പി ബാലചന്ദ്രന്‍ എംഎല്‍എ സ്ഥലത്തെത്തിയില്ല. ഇരുവരുടെയും അഭാവത്തില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ആശംസ അറിയിക്കാനെത്തിയ എ കെ സുരേഷ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ പൊലീസ് സല്യൂട്ട് അടിക്കുന്നില്ലെന്ന് പരാതിപ്പെട്ട് വിവാദത്തിലായ ആളാണ് തൃശൂർ മേയർ എം കെ വർഗീസ്. ഔദ്യോഗിക വാഹനത്തില്‍ പോകുമ്പോള്‍ തനിക്ക് പൊലീസ് സല്യൂട്ട് അടിക്കുന്നില്ലെന്നും, സല്യൂട്ട് നല്കാന്‍  ഉത്തരവിറക്കണമെന്നുമാവശ്യപ്പെട്ട് എം. കെ. വര്‍ഗീസ് തൃശൂര്‍ റേഞ്ച് ഡിഐജിക്ക് പരാതി നല്‍കിയിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനമെന്നും മേയറെ കാണുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യമാണെന്നുമാണ് എം കെ വര്‍ഗീസ് പരാതിയില്‍ പറഞ്ഞത്.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More