LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായി വിജയന്‍ ആയിരം വട്ടം ഭരിച്ചാലും വഖഫ് നിയമനം പി എസ് സിക്ക് വിടാന്‍ അനുവദിക്കില്ല - ടി സിദ്ദിഖ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരം വട്ടം കേരളം ഭരിച്ചാലും വഖഫ് നിയമനം പി എസ് സിക്ക് വിടാന്‍ അനുവദിക്കില്ലെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ്. വഖഫ് വിഷയത്തില്‍ ഇടതുപക്ഷത്തിന് പ്രത്യേക താത്പര്യമാണുള്ളതെന്നും ടി സിദ്ദിഖ് പറഞ്ഞു. കോഴിക്കോട് വഖഫ് സംരക്ഷണ യോഗത്തിലാണ് ടി സിദ്ദിഖ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. പള്ളികളിലെ പരസ്യ പ്രതിഷേധത്തിൽ നിന്നും സമസ്ത പിന്മാറിയതോടെയാണ് വഖഫ് പി എസ് സി നിയമന വിഷയം രാഷ്ട്രീയമായി നേരിടാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചത്. 

സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലാത്ത വിഷയം എന്തിനാണ് ഇപ്പോള്‍ ചര്‍ച്ചക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും ടി സിദ്ദിഖ് ചോദിച്ചു. ഓരോ സാഹചര്യത്തിലും ഭീഷണിപ്പെടുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും സിദ്ദിഖ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച്  മതസംഘടനകളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ മുസ്ലിം ലീഗ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വഖഫ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സമസ്ത സ്വീകരിച്ചത്. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമസ്തക്ക് സമരം എന്ന സംഗതിയില്ലെന്നും ഒരു പാര്‍ട്ടിയോട് മാത്രം പ്രത്യേകിച്ച് അടുപ്പമോ അകലമോ പാലിക്കുന്നില്ലെന്നും മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More