പാറ്റ്ന: ബിഹാര്‍ പ്രതിപക്ഷ നേതാവും ആര് ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജസ്വി യാദവ് വിവാഹിതനായി. ഡല്‍ഹി സ്വദേശി റേച്ചല്‍ ഗോഡിഞ്ഞോയാണ് വധു. ഡല്‍ഹിയിലെ സൈനിക് ഫാംഹൗസില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിനുശേഷം റേച്ചല്‍ രാജേശ്വരി യാദവ് എന്ന പേര് സ്വീകരിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളെയൊന്നും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യയുമുള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഹരിയാനയില്‍ നിന്നുളള ക്രിസ്ത്യന്‍ കുടുംബാംഗമാണ് റേച്ചല്‍. റേച്ചലിന്റെ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. റേച്ചലും തേജസ്വിയും ഡല്‍ഹിയിലെ ആര് കെ പുരത്തുളള ഡിപിഎസ് സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നും ഇരുവരും ഏഴുവര്‍ഷത്തോളമായി സുഹൃത്തുക്കളാണ് എന്നുമാണ് ലഭിക്കുന്ന വിവരം. വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ കുടുംബം വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതിനുപിന്നാലെ തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലാലുപ്രസാദ് യാദവിന്റെ ഒന്‍പതു മക്കളില്‍ എട്ടാമത്തെയാളാണ് തേജസ്വി യാദവ്. തേജസ്വി ഒഴികെ മറ്റുളളവരുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവ് കൂടിയാണ് തേജസ്വി യാദവ്. അദ്ദേഹം ജെഡിയു- ആര് ജെ ഡി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രികൂടിയായിരുന്നു.