LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം ആവർത്തിക്കുകയാണ് ലീഗ് - അരുണ്‍ കുമാര്‍

മുസ്ലിം ലീഗിന്‍റെ സമ്മേളനത്തില്‍ മന്ത്രി മുഹമ്മദ്‌ റിയാസിനെ വ്യഭിചാരിയെന്ന് വിളിച്ചതിനെതിരെ വിമര്‍ശനവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാർട്ടി' ഏറ്റെടുക്കുകയാണ്. മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം ആവർത്തിക്കാനാണിവര്‍ ശ്രമിക്കുന്നതെന്നും അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് ലീഗ് പ്രതിഷേധം സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.   

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

ഓർമ്മയുണ്ടോ കർ പാത്രി മഹാരാജ് എന്ന തീവ്രഹിന്ദു സന്യാസിയെ? ഹിന്ദു കോഡ് ബില്ലെതിർത്ത് രാംലീല മൈതാനത്ത് പ്രതിഷേധിച്ച ആൾക്കൂട്ടത്തോട് അയിത്തക്കാരൻ്റെ ബില്ലല്ലേ എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു കർപാത്രി. ഏഴ് പതിറ്റാണ്ടിനിപ്പുറം കർ പാത്രി വീണ്ടും പുതിയ വേഷമിട്ടിറങ്ങി കോഴിക്കോട് കടപ്പുറത്തെ വഖഫ് പ്രതിഷേധ റാലിയിൽ. അന്നയിത്തജാതിക്കാരൻ്റെ ബില്ല്, ഇന്ന് ചെത്ത് തൊഴിലാളിയുടെ കേരളം. മതം കടന്ന ജാതി വെറി മറ നീക്കിയ സായാഹ്നം.  മുണ്ടയിൽ കോരൻ എന്ന ചെത്തുതൊഴിലാളി മരിച്ചിട്ട് വർഷങ്ങളായി. മകൻ മുഖ്യമന്ത്രിയായി. ചരിത്ര തുടർച്ചയോടെ രണ്ടാമതും മുഖ്യമന്ത്രിയായി. നേതാക്കളിൽ ഏറ്റവും വലിയ ജനപിന്തുണ നേടി. പാർട്ടിയിലെ ഉന്നത പദവിയിലെത്തി. അച്ഛൻ്റെ അധ്വാനത്തിലും വിയർപ്പിലും അഭിമാനിക്കുന്നു എന്ന് പറഞ്ഞത് ഹർഷാരവത്തോടെ ഏറ്റെടുത്തു.  എന്നാലും പിണറായി ചെത്തുകാരൻ്റെ മകൻ എന്ന ജാതി ടാഗിലാണ് അവർ രാഷ്ട്രീയ മർമം കണ്ടെത്തുന്നത്. മരിച്ചാലും തീരില്ല,  ജാതിബോധം എന്നവർ ആവർത്തിച്ചുറപ്പിക്കുയാണ്. ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാർട്ടി' ഏറ്റെടുക്കുകയാണ്. മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം അവർത്തിക്കുകയാണവർ. പാർട്ടി വിട്ടാൽ ദീനകന്നു എന്ന വർഗ്ഗീയ നിർവ്വചനം നൽകുകയാണവർ. ഇതിനപ്പുറം പറയാനൊന്നുമില്ലാതെ കടപ്പുറത്തലയുകയാണവർ. വർത്തമാനകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രതിരോധമാകേണ്ടവർ ഭൂരിപക്ഷ വർഗ്ഗീയതയുടെ ഒറ്റുകാരാകരുത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More