LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലീഗ് എന്താണെന്ന് ഇ എം എസിനും നായനാര്‍ക്കും മനസിലാക്കി കൊടുത്തിട്ടുണ്ട് - മുഖ്യമന്ത്രിക്ക് പി എം എ സലാമിന്‍റെ മറുപടി

കോഴിക്കോട്: വഖഫ് സംരക്ഷണ സമ്മേളനത്തിനെതിരെ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം. മുസ്ലിം ലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ഒന്നേ പറയാനുള്ളൂ. സഖാവ് ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗെന്ന്' സലാം പറഞ്ഞു. ലീഗ് മുഴുവന്‍ മുസ്ലിങ്ങളുടെയും അട്ടിപ്പേറവകാശം ഏറ്റെടുക്കേണ്ടതില്ല. മുസ്ലിം ലീഗ് ഒരു മത സംഘടനയാണോ രാഷ്ട്രീയ സംഘടനായാണോയെന്ന് വ്യക്തമാക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി...

ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്‍റെ ഉത്തരം സഖാവ്  നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്. 

ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്.

വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്...

ഇന്നലെ നടന്നത്  സമരപ്രഖ്യാപനം മാത്രമാണ്...

പി.എം.എ സലാം

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk