LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട; വീട്ടിലെടുത്താല്‍ മതി- ഡോ. എം കെ മുനീര്‍ എം എല്‍ എ

കോഴിക്കോട്: വഖഫ് വിഷയത്തിലും മുസ്ലീം ലീഗിനെ കുറിച്ചുള്ള അഭിപ്രായത്തിലും മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതികരിച്ച് ലീഗ് നേതാവ് ഡോ.എം.കെ. മുനീര്‍ എം.എല്‍.എ. ധാര്‍ഷ്ട്യം മുസ്ലിം ലീഗിനോട് വേണ്ട. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം സ്വന്തം വീട്ടില്‍ എടുത്താല്‍ മതി- ഡോ.എം.കെ. മുനീര്‍ പറഞ്ഞു. മുഖ്യമന്ത്രി തരംതാണ രാഷ്ട്രീയം കളിയാക്കരുത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രതിനിധികള്‍ ഓടിളക്കിയല്ല നിയമസഭയിലെത്തിയത്- എം.കെ. മുനീര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാല്‍ സഭയില്‍ ഇടപെടേണ്ട എന്നാണോയെന്നും മുനീര്‍ ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്ത് ചെയ്യണമെന്നതിന് എ.കെ.ജി സെന്ററിലെ തിട്ടൂരം വേണ്ട. ലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ അതോ മതസംഘടനയാണോ, എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണെന്നും വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിടുന്നതിനെതിരെയുള്ള സമരം ശക്തമാക്കുമെന്നും മുനീര്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിടുന്നതിനെ സംബന്ധിച്ച് ലീഗിന്റെ അഭിപ്രായം ആരു  നോക്കുന്നുവെന്നും ലീഗ് ഒരു സമുദായത്തിന്റെയാകെ അട്ടിപ്പേറവകാശം ഏറ്റെടുക്കാന്‍ നോക്കണ്ട എന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് മുന്‍ പ്രതിപക്ഷ ഉപനേതാവ് കൂടിയായ എം കെ മുനീര്‍ നടത്തിയത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More