LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി കോണ്‍ഗ്രസുകാരോടുവേണ്ട- കെ സുധാകരന്‍

തിരുവനന്തപുരം: നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ സമരം ചെയ്തവര്‍ക്ക് ഏതെങ്കിലും തരത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന പൊലീസിന്റെ പരാമര്‍ശത്തിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. 'ആലുവയിലെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളുടെ പേരുകണ്ട് അവര്‍ക്ക് തീവ്രവാദി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച പൊലീസ് ഉദ്യോഗസ്ഥരോട്,  മുസ്ലീം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസുകാരോട് വേണ്ട. ഇത് കേരളമാണ് ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ആര്‍ എസ് എസിന്റെ നാഗ്പൂര്‍ കാര്യാലയത്തില്‍ നിന്നല്ല. നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കും' എന്നാണ് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ വിവാദ പരാമര്‍ശം. പ്രതികള്‍ക്ക് ഏതെങ്കിലും തരത്തില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കും എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പൊതുമുതല്‍ നശിപ്പിച്ചതടക്കമുളള കുറ്റങ്ങള്‍ ചുമത്തി 12 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇവരില്‍ കെ എസ് യു ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് നജീബ്, ബൂത്ത് വൈസ് പ്രസിഡന്റ് അനസ് എന്നിവരാണ് അറസ്റ്റിലായത്. സമരവുമായി ബന്ധപ്പെട്ട് നേരത്തെയും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാല്‍ അവര്‍ക്കെതിരെയൊന്നും പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചിരുന്നില്ല. 

Contact the author

Web Desk