LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നൂറുമീറ്റര്‍ ഓട്ടം; മന്ത്രി ചിഞ്ചുറാണിക്ക് വെങ്കലം!

കൊല്ലം: മൂന്ന് പതിറ്റാണ്ടിനുശേഷം ട്രാക്കില്‍ ഓടി മന്ത്രി ചിഞ്ചുറാണി. കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളാ സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് താനും ട്രാക്കില്‍ ഓടുന്നുണ്ടെന്ന വിവരം ചിഞ്ചുറാണി പ്രഖ്യാപിക്കുന്നത്. ട്രാക്ക് സ്യൂട്ടും ജേഴ്‌സിയുമണിഞ്ഞെത്തിയ മന്ത്രി നൂറുമീറ്റര്‍ ഓട്ടമത്സരത്തിലാണ് പങ്കെടുത്തത്. മത്സരത്തില്‍ മന്ത്രി മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ക്യാപ്ഷന്‍ പ്ലീസ് എന്ന അടിക്കുറുപ്പോടെ മന്ത്രി തന്നെയാണ് ഓടുന്ന ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചത്.

ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകര്യതയാണ് ലഭിച്ചത്. 59 വയസുകാരിയായ മന്ത്രി ചിഞ്ചുറാണി ഇതാദ്യമായല്ല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. എസ് എന്‍ വനിതാ കോളേജില്‍ പഠിക്കുന്ന കാലത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യനായിരുന്നു മന്ത്രി. 1981 ല്‍ ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കണ്‍ട്രി റെയ്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വനിതാ കേഡറ്റ് കൂടിയാണ് ചിഞ്ചുറാണി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

300, 400 മീറ്റര്‍ മത്സരങ്ങളിലായിരുന്നു പഠനകാലത്ത് പങ്കെടുത്തിരുന്നത്. പരിശീലനം കുറവായതുകൊണ്ടാണ് ഇപ്പോള്‍ ആ ഇനങ്ങളില്‍ പങ്കെടുക്കാത്തത്. അടുത്ത ദിവസം ജാവലിന്‍ ത്രോയിലും ഹാന്‍ഡ് ബോള്‍ ഗെയിമിലുമെല്ലാം സമയം അനുവദിക്കുമെങ്കില്‍ പങ്കെടുക്കും എന്നാണ് മന്ത്രി മത്സരത്തിനുശേഷം പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More