LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ തുടരണം- പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ അധികാരത്തെ മാനിക്കുന്ന സര്‍ക്കാരാണ് ഇത്. ചാന്‍സലര്‍ സ്ഥാനം സര്‍ക്കാര്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അത്തരമൊരു മോഹമേ ഞങ്ങള്‍ക്കില്ല. ഗവര്‍ണര്‍ തന്നെ സ്ഥാനത്ത് തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി പ്രതികരണം നടത്തിയതുകൊണ്ടാണ് തനിക്കും ഈ വിഷയം സംസാരിക്കാനായി മാധ്യമങ്ങള്‍ക്കുമുന്നില്‍ വരേണ്ടിവന്നത്. സര്‍ക്കാരിന്റെ തുറന്ന മനസ് അദ്ദേഹം അംഗീകരിക്കുമെന്നും നിലപാടില്‍ നിന്ന് പിന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

'ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണറും സെര്‍ച്ച് കമ്മിറ്റിയും തമ്മിലുളള പ്രശ്‌നമാണ് കാലടി സര്‍വ്വകലാശാലയിലേത്. വിസിയുടെ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി വന്നു. സ്ഥാനത്ത് ഏറ്റവും അര്‍ഹനായ വ്യക്തിയുടെ പേര് ഏക കണ്ഠമായി വന്നു. അത് ചാന്‍സലറെ അറിയിച്ചു. അപ്പോള്‍ അതിനായി പാനല്‍ വേണമെന്ന നിര്‍ദേശം വന്നു. സെര്‍ച്ച് കമ്മിറ്റി അതിനായി യോഗം ചേര്‍ന്നു. ഇതിനിടയില്‍ വീണ്ടും ഗവര്‍ണര്‍ പാനല്‍ വേണ്ട ഒരാളുടെ പേര് നിര്‍ദേശിച്ചാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഒരു പേര് മാത്രം കൊടുത്തത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ പിന്നീട് ചാന്‍സലറുടെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. അതിന്റെ കാരണം എനിക്കറിയില്ല- പിണറായി വിജയന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസം സര്‍വ്വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് എന്നെ മാറ്റിക്കോളു. പകരം മുഖ്യമന്ത്രി തന്നെ ചാന്‍സലറായിക്കോളു. അങ്ങനെയായാല്‍ രാഷ്ട്രീയതീരുമാനങ്ങള്‍ ഗവര്‍ണര്‍ അറിയാതെ തന്നെ നടത്താം. സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കില്‍ രാഷ്ട്രീയ ഇടപെടലെന്ന ആരോപണങ്ങളും ഒഴിവാക്കാം എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More