LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെത്തുകാരന്റെ മകനെന്ന് പറഞ്ഞാല്‍ പിണറായി വിജയന്‍ ചൂളിപ്പോവുമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി- ലീഗിനെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍: മുസ്ലീം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മരണപ്പെട്ട അച്ഛനെ വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചെത്തുകാരന്‍ കോരന്റെ മകനാണെന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുളളു എന്ന് പലതവണ പറഞ്ഞതാണെന്നും ചെത്തുകാരന്റെ മകന്‍ എന്ന് പറഞ്ഞാല്‍ പിണറായി വിജയന്‍ ചൂളിപ്പോകുമെന്നാണ് കരുതുന്നതെങ്കില്‍ ആ ചിന്ത വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ' ലീഗ് നേതാക്കളുടെ സംസ്‌കാരമെന്താണെന്ന് വഖഫ് സംരക്ഷണ റാലിയോടെ മനസിലായി. ഓരോരുത്തര്‍ക്കും അവരുടെ സംസ്‌കാരത്തിനനുസരിച്ചേ പെരുമാറാന്‍ സാധിക്കുകയുളളു. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ സാധിക്കണം എന്നുമാത്രമാണ് ഓര്‍മ്മിപ്പിക്കാനുളളത്' -പിണറായി വിജയന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സർവ്വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണറുടെ അധികാരത്തെ മാനിക്കുന്ന സര്‍ക്കാരാണ് ഇത്. ചാന്‍സലര്‍ സ്ഥാനം സര്‍ക്കാര്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അത്തരമൊരു മോഹമേ ഞങ്ങള്‍ക്കില്ല. ഗവര്‍ണര്‍ തന്നെ സ്ഥാനത്ത് തുടരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി പ്രതികരണം നടത്തിയതുകൊണ്ടാണ് തനിക്കും ഈ വിഷയം സംസാരിക്കാനായി മാധ്യമങ്ങള്‍ക്കുമുന്നില്‍ വരേണ്ടിവന്നത്. സര്‍ക്കാരിന്റെ തുറന്ന മനസ് അദ്ദേഹം അംഗീകരിക്കുമെന്നും നിലപാടില്‍ നിന്ന് പിന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More