LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചട്ടങ്ങളും കീഴ്വഴക്കങ്ങളും മറികടന്ന് പ്രധാന തസ്തികകള്‍ എല്ലാം പാര്‍ട്ടിക്കാര്‍ക്കായി സര്‍ക്കാര്‍ മാറ്റിവെക്കുകയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദ് ചെയ്യണമെന്നും ഇക്കാര്യങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ വിസിയുടെ നിയമനം ചട്ട വിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. വിസി നിയമനത്തില്‍ ഗവര്‍ണറും കുറ്റക്കാരനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

'ഗവര്‍ണര്‍ക്ക് ഇപ്പോഴെങ്കിലും തെറ്റ് മനസിലായതില്‍ സന്തോഷമുണ്ട്. കാലടി വി സി നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണ്. ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്‍റെ വിഷയമല്ല. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്' - വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ അതിര് വിടുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ ഏജന്‍റിനെ വെച്ച് ചെയ്യിക്കാനാണെങ്കില്‍ ചാന്‍സിലര്‍ കസേരയില്‍ ഇരിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. അതോടൊപ്പം മുഖ്യമന്ത്രി ചാന്‍സിലര്‍ സ്ഥാനം ഏറ്റെടുക്കണമെന്നുമായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. പലപ്പോഴും പാര്‍ട്ടിയുടെ ഇടപെടല്‍ അതിര് കടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരുമായി ഒരു നിയമയുദ്ധത്തിനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More