LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന വര്‍ഗീയ പ്രചരണം ഏറ്റെടുക്കുകയാണ് രാഹുല്‍ ഗാന്ധി- ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനം ബിജെപിക്ക് വഴിമരുന്നിടുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ മതരാഷ്ട്രീയത്തെ പുല്‍കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചതെന്നും ഹിന്ദുത്വത്തെ നേരിടാന്‍ ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരണമെന്ന പ്രസ്താവന മതനിരപേക്ഷവാദികള്‍ക്ക് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെയും ദളിതരെയും ക്രൂരമായി വേട്ടയാടുന്ന ആര്‍ എസ് എസിനെ കോണ്‍ഗ്രസ് സഹായിക്കുകയാണെന്നും വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ദീർഘകാലമായി കോൺഗ്രസ് രാജ്യത്ത് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ സമീപനമാണ് ബിജെപി ക്ക് വഴി മരുന്നിട്ടത്.

രാജസ്ഥാനിൽ കോണ്ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ മതരാഷ്ട്രീയത്തെ പുൽകുന്ന സമീപനമാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. ഹിന്ദുത്വത്തെ നേരിടാൻ ഹിന്ദുക്കളെ അധികാരത്തിൽ കൊണ്ടുവരണമെന്ന പ്രസ്താവന  മതനിരപേക്ഷവാദികൾക്ക് സ്വീകരിക്കാനാവില്ല. ഹിന്ദുത്വത്തെ പരാജയപ്പെടുത്തി മതേതര ജനാധിപത്യ മൂല്യങ്ങളെ വീണ്ടെടുക്കാനാണ് രാഷ്ട്രം ഒറ്റക്കെട്ടായി അണിനിരക്കേണ്ടത്. തീവ്ര ഹിന്ദുത്വത്തിന് ബദൽ മൃദു ഹിന്ദുത്വമാണെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ആത്യന്തികമായി ആർ എസി എസിന് സഹായിക്കുന്നതാണ് . ന്യൂനപക്ഷങ്ങളെയും ദളിതരെയും ക്രൂരമായി വേട്ടയാടുന്ന ബി ജെ പി യെ കോൺഗ്രസ് സഹായിക്കുകയാണ്. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന വർഗീയ പ്രചരണം ഏറ്റെടുക്കുകയാണ് രാഹുൽ ഗാന്ധി.

കഴിഞ്ഞ കാലങ്ങളിൽ രാജ്യം മുഴുവൻ അലയടിച്ച കർഷക പ്രക്ഷോഭം മതനിരപേക്ഷ പോരാട്ടത്തിന്റെ ഉജ്വല മാതൃകയാണ്.ആ സമരം വിജയിപ്പിച്ച നേതാക്കൾ ഇന്ന് ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെയുള്ള മറ്റൊരു സമരമുഖത്താണ്.ഇന്ത്യ ഇന്ന് ദർശിക്കുന്നത് ഒരു വ്യവസ്ഥതിക്കെതിരെയുള്ള സമരമാണ്,അസമത്വത്തിനെതിരെയുള്ള സമരമാണ്,അന്തസ്സോടെ മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്.രാജ്യത്ത് ഇന്ന് നടക്കുന്ന പോരാട്ടങ്ങൾ ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യാതൊരു പോരാട്ടവുമല്ലെന്നും അത് ജനാധിപത്യ വാദികളായ സെക്കുലർ മനുഷ്യന്മാരും, മത രാഷ്ട്രവാദികളും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടമാണെന്നും കോണ്ഗ്രസ് പാർട്ടിക്കകത്ത് ബോധം ബാക്കിയുള്ള ആരെങ്കിലും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കണം.

മതരാഷ്ട്രവാദം മുന്നോട്ട് വെക്കുന്ന സംഘപരിവാറിനെതിരെ മതനിരപേക്ഷ ചേരിയിലെ മനുഷ്യർ ഒന്നിച്ചു നിന്ന് പോരാടുകയാണ്. ഇതൊന്നും കാണാതെ  മതരാഷ്ട്ര വാദം ഒളിച്ചു കടത്തിയ രാഹുൽ ഗാന്ധിയുടെ വാക്കുകൾ അപക്വവും പരിഹാസ്യവും ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More