LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡോക്ടര്‍മാരുടെ സമരം; നട്ടം തിരിഞ്ഞ് രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇതോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ഓപ്പറേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ മാറ്റി വെച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. സമരം ശക്തിപ്പെടുന്നതിന്‍റെ ഭാഗമായി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും ഇന്ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നടത്തുകയാണ്.

ഹൗസ് സർജൻമാർ എമർജൻസി കേസുകളും, കൊവിഡ് ഡ്യൂട്ടികളും ബഹിഷ്കരിക്കില്ലെന്ന് ഉറപ്പ് പറഞ്ഞിരുന്നെങ്കിലും സമരത്തോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. പിജി സമരത്തെ തുടർന്ന് ജോലിഭാരം ഇരട്ടിച്ചതും, നേരത്തെയുണ്ടായിരുന്ന സ്റ്റൈപ്പൻഡ് വർധന പുനഃസ്ഥാപിക്കാത്തതുമാണ് ഹൗസ് സർജൻമാർ സമരത്തെ പിന്തുണക്കുന്നതിന്‍റെ കാരണങ്ങള്‍. അതേസമയം, ഹൗസ് സര്‍ജന്മാരുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമരം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വാര്‍ഡുകളിലും ഒ പി കളിലും രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്.  ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്ന സമരക്കാരുടെ  ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി വീണ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശമ്പള വര്‍ദ്ധനവടക്കമുള്ള കാര്യങ്ങളില്‍ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കണമെന്നാണ് പി ജി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പി ജി ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More