പാറ്റ്ന: ഭാര്യയുടെ പേര് മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. 'അവളുടെ പേര് റേച്ചല്‍ ഐറിസ് എന്നാണ്. ഇനിമുതല്‍ രാജശ്രീ എന്നറിയപ്പെടും. എന്റെ അച്ഛന് ലാലു പ്രസാദ് യാദവാണ് പേര് നിര്‍ദേശിച്ചത്. അവളത് സ്വീകരിക്കുകയും ചെയ്തു. ബിഹാറിലെ ജനങ്ങള്‍ക്ക് വിളിക്കാന്‍ എളുപ്പത്തിനാണ് പേര് മാറ്റിയത്' എന്നാണ് തേജസ്വി യാദവ് പറഞ്ഞത്. വിവാഹത്തിനുശേഷം ബിഹാറിലെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സൈനിക് ഫാം ഹൗസില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്.
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്ന് വിട്ടുനിന്ന അമ്മാവന് സധു യാദവിനെക്കുറിച്ചും തേജസ്വി യാദസ് സംസാരിച്ചു. ഞാന്‍ എപ്പോഴും ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന കുടുംബാംഗമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സോഷ്യലിസ്റ്റുകളാണ്. സാമൂഹിക അതിര്‍വരമ്പുകള്‍ ഇല്ലാതാക്കാനായി പ്രവര്‍ത്തിച്ച റാം മനോഹര്‍ ലോഹ്യയുടെ അനുയായികളാണ്. ഇത്തരം ജാതിമത ചിന്തകള്‍ ഞങ്ങള്‍ യുവാക്കളിലില്ല. അതിനെ വേര്‍തിരിവായി മാത്രമേ കാണാന്‍ സാധിക്കുകയുളളു-തേജസ്വി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഹരിയാനയില്‍ നിന്നുളള ക്രിസ്ത്യന്‍ കുടുംബാംഗമാണ് റേച്ചല്‍. റേച്ചലിന്റെ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. റേച്ചലും തേജസ്വിയും ഡല്‍ഹിയിലെ ആര് കെ പുരത്തുളള ഡിപിഎസ് സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ കുടുംബം വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.