LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രി ഉപയോഗിച്ചത് ഇല്ലാത്ത അധികാരം; കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമനത്തില്‍ ആര്‍ ബിന്ദു പ്രതിരോധത്തില്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വി സി നിയമനത്തില്‍ പ്രതിരോധത്തിലായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനായി മന്ത്രി ഇല്ലാത്ത അവകാശമാണ് ഉപയോഗിച്ചത്. പ്രോ ചാന്‍സലര്‍ പദവി ഉപയോഗിച്ചാണ് മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്. 1996-ലെ കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിലും സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടിലുമൊന്നും പ്രോ ചാന്‍സലര്‍ക്ക് ഇത്തരമൊരു അവകാശം നല്‍കുന്നില്ല.

സെര്‍ച്ച് കമ്മിറ്റിയാണ് വി സി നിയമനപ്പട്ടിക ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. ആ പട്ടികയില്‍ നിന്ന് ചാന്‍സലറാണ് വി സിയെ തെരഞ്ഞെടുക്കേണ്ടത്. ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആര്‍ ബിന്ദു നടത്തിയത് ചട്ടലംഘനമാണെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബര്‍ 22-നാണ് മന്ത്രി ആര്‍ ബിന്ദു ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതുന്നത്. ഗോപിനാഥിന്റെ കാലാവധി അവസാനിക്കുന്നതിന്റെ തലേന്നാണ് മന്ത്രി ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. ഗോപിനാഥ് അക്കാദമിക് മികവുളളയാളായതിനാല്‍ പുനര്‍നിയമനം നല്‍കണമെന്നാണ് മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്. 

കഴിഞ്ഞ ദിവസം, സര്‍വ്വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് എന്നെ മാറ്റിക്കോളു. പകരം മുഖ്യമന്ത്രി തന്നെ ചാന്‍സലറായിക്കോളു. അങ്ങനെയായാല്‍ രാഷ്ട്രീയതീരുമാനങ്ങള്‍ ഗവര്‍ണര്‍ അറിയാതെ തന്നെ നടത്താം. സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കില്‍ രാഷ്ട്രീയ ഇടപെടലെന്ന ആരോപണങ്ങളും ഒഴിവാക്കാം എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More