LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മര്യാദക്ക് കിട്ടുന്നത് വാങ്ങി നിന്നാല്‍ മുന്നോട്ടുപോകാം; എസ് രാജേന്ദ്രനെതിരെ എം എം മണി

മറയൂര്‍: ദേവികുളം മുന്‍ എം എല്‍ എ എസ്. രാജേന്ദ്രനെതിരെ എം എം മണി എം എല്‍ എ. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ രാജേന്ദ്രന് തുടരാന്‍ സാധിക്കില്ലെന്നും ഇത് തുടര്‍ന്നാല്‍ രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കേണ്ടിവരുമെന്നും എം എം മണി പറഞ്ഞു. മറയൂര്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് രാജേന്ദ്രന്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.

'എസ് രാജേന്ദ്രന്‍ തോട്ടം തൊളിലാളിയുടെ മകനായി ജയിച്ചയാളാണ്. അത്യാവശ്യം വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവുമൊക്കെയുണ്ട്. ആ രാഷ്ട്രീയബോധം തെറ്റിപ്പോയാല്‍ എന്തുചെയ്യും. മൂന്നുതവണ എംഎല്‍എയായി, പിന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. ഇനി ജീവിതകാലം മുഴുവന്‍ മോശമല്ലാത്ത ഒരു സംഖ്യ പെന്‍ഷനായി കിട്ടും. ഇതില്‍ കൂടുതല്‍ എന്താണ് പാര്‍ട്ടി അയാള്‍ക്കുവേണ്ടി ചെയ്യുക. മര്യാദക്ക് കിട്ടുന്നതുവാങ്ങി തുടര്‍ന്നാല്‍ മുന്നോട്ടുപോകാം. അല്ലെങ്കില്‍ വേറേ പാര്‍ട്ടി നോക്കേണ്ടിവരും.'- എം എം മണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് എസ് രാജേന്ദ്രനെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. എന്ത് പ്രശ്‌നമുണ്ടെങ്കിലും പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരിക്കുന്നത് തെറ്റാണെന്നും സംഘടനാ വിരുദ്ധമായ പ്രവൃത്തിയാണെന്നും എം എം മണി പറഞ്ഞു. കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ രാജേന്ദ്രനെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More