LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ്-19: ഐ.എ.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുന:ക്രമീകരിച്ചു

തിരുവനന്തപുരം:   കോവിഡ്-19  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും  പിന്തുണ നൽകാനും കൂടുതൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ പുന: ക്രമീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. എല്ലാ അന്തർസംസ്ഥാന സാധനലഭ്യതയ്ക്കും ചരക്കുനീക്കത്തിനും പൊതുഭരണ-ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ഫിനാൻസ് (എക്സ്പെൻഡിച്ചർ) സെക്രട്ടറി സഞ്ജയ് എം. കൗൾ സഹായം നൽകും.

കൊറോണാ വ്യാപനം തടയാനുള്ള കാസർകോട് ജില്ലാ ഭരണകൂടത്തിന്‍റെ പ്രവർത്തനങ്ങൾക്ക് കാസർകോട് എത്തി മേൽനോട്ടം വഹിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് ശർമയ്ക്ക് ചുമതല നൽകി.  റവന്യൂ-ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: വി. വേണുവിന്‍റെ  പ്രവർത്തനങ്ങൾക്ക് ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് ഡയറക്ടർ യു.വി. ജോസ് സഹായിക്കും.  അവശ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കുന്നതിൽ ഭക്ഷ്യ-സിവൽ സപ്ലൈസ് സെക്രട്ടറി പി. വേണുഗോപാലിന് എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ ഡോ: ദിവ്യ എസ്.അയ്യർ പിന്തുണ നൽകും.

അതിഥി തൊഴിലാളികളുടെ ക്ഷേമം, താമസം എന്നീ വിഷയങ്ങളിൽ ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥിന് കെ. ബിജു സഹായങ്ങൾ നൽകുമെന്നും ഉത്തരവിൽ പറയുന്നു.  വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനായി ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു വകുപ്പു സെക്രട്ടറിയും കോവിഡ്-19 സംബന്ധിച്ച വിഷയങ്ങളിൽ ഉത്തരവുകളോ നിർദേശങ്ങളോ പുറത്തിറക്കരുതെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More