ഫാത്തിമ തഹ്ലിയ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് എഴുത്തുകാരിയും സാമൂഹ്യ ചിന്തകയുമായ ഡോ. ജെ. ദേവിക. ഫാത്തിമ പത്തൊൻപതാം നൂറ്റാണ്ടിലെ ചില മിഷണറി വനിതകളെ പോലെ സംസാരിക്കുന്നത് എന്തുകൊണ്ട്? ഒരുപക്ഷേ ML ഇന് കൊടുക്കുന്ന സൂചനയായിരിക്കുമോ? താൻ ഇനിയും useful ആണെന്ന്? അതാകാനെ വഴിയുള്ളൂ എന്ന് ദേവിക വിമര്‍ശിക്കുന്നു. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ സ്ക്കൂളുകളിൽ പഠിക്കുന്നുണ്ടെന്നും പുതിയ പരിഷ്ക്കരണങ്ങളിൽ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കണമെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞിരുന്നു.
സ്‌കൂളുകളിലെ ജെൻഡർ ന്യൂട്രൽ (Gender Neutral) യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കാമ്പുള്ള ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പങ്കുവയ്ക്കുകയാണ് ഇവിടെ.
ജെ. ദേവിക എഴുതുന്നു:
വിദ്യാലയ വസ്ത്രത്തെ പറ്റിയുള്ള ഇസ്ലാമിക് ഒബ്ജെക്ഷൻ മനസ്സിലായില്ല.
കാരണം Unisex Dress Code ഇസ്ലാമിന് അന്യമാണെന്ന് തോന്നിയിട്ടില്ല. ആണും പെണ്ണും modest ആയി വസ്ത്രം ധരിക്കുന്നു, തല മറയ്ക്കുന്നു. തെക്ക് കിഴക്കൻ ഏഷ്യയിലെ ഇസ്‌ലാമിക സമൂഹങ്ങളിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സരോൺഗ് അഥവാ കൈലി എല്ലാവരും ഉടുത്തിരുന്നു, മേൽവസ്ത്രം. ആണുങ്ങൾ തൊപ്പിയും പെണ്ണുങ്ങൾ തട്ടവും ഇട്ടു. മധ്യപൗരസ്ത്യ ഇസ്‌ലാമിക സമൂഹങ്ങളിൽ നിന്നാണ് ചുരിദാർ- salwar- കുർത്ത ഉണ്ടായത്, അവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം. അതും unisex തന്നെ. തൊപ്പിയും തട്ടവും ആണും പെണ്ണും ധരിച്ചിരുന്നു.
ആണുങ്ങൾ pants ഇടുന്നതും പെണ്ണുങ്ങൾ ഗൗൺ അല്ലെങ്കിൽ skirt മാത്രം ഇടുന്നതും യൂറോപ്പിൽ ആയിരുന്നു. ഇന്ത്യയിലെ ഹിന്ദു സമൂഹത്തിൽ പല വിഭാഗങ്ങളിലും വസ്ത്രത്തിൽ ലിംഗ വ്യത്യാസം ഉണ്ടായിരുന്നു. അതിനെ ബ്രിട്ടീഷ് സാംസ്കാരിക മേൽക്കോയ്മ ഒന്നുകൂടി തീവ്രമാക്കി. ഗൗണിൻ്റേത് പോലുള്ള രീതിയിൽ സാരിയെ മാറ്റിയെടുത്തത്, അതാണ് ഉത്തമ ഭാരതീയ സ്ത്രീയുടെ വേഷം എന്ന് വിധിച്ചതും victorian-neobrahmanical എലൈറ്റ് തന്നെ.
ഈ ഫാത്തിമ പത്തൊൻപതാം നൂറ്റാണ്ടിലെ ചില മിഷണറി വനിതകളെ പോലെ സംസാരിക്കുന്നത് എന്ത് കൊണ്ട്? ഒരുപക്ഷേ ML ഇന് കൊടുക്കുന്ന സൂചനയായിരിക്കുമോ? താൻ ഇനിയും useful ആണെന്ന്? അതാകാനെ വഴിയുള്ളൂ.
Uniform എന്ന സങ്കല്പം തന്നെ അതിൻ്റെ നിർബന്ധിത സ്വഭാവത്തെ സൂചിപ്പിക്കുന്നുണ്ട്. വൃത്തിയുള്ള കോട്ടൺ വസ്ത്രം ധരിച്ചു വരണം, വിലയേറിയ ആടയാഭരണങ്ങൾ ധരിക്കരുത് തുടങ്ങിയ ഏതാനും വിശാല നിബന്ധനകൾ മാത്രമേ പാടുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്. എല്ലാ പിള്ളേരും അവർക്ക് സുഖവും ഇഷ്ടവും ആത്മവിശ്വാസവും തോന്നുന്ന ഉടുപ്പ് - ഷോർട്സ് മുതൽ burqa വരെ - ഈ വിശാല നിബന്ധനകൾക്ക് വഴങ്ങി ധരിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക