LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മണിക്ക് മറുപടിയില്ല; സിപിഎം വിടുന്നതിനെകുറിച്ച് ആലോചിച്ചിട്ടില്ല- എസ് രാജേന്ദ്രന്‍

ഇടുക്കി: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എം മണിയുടെ ആക്ഷേപകരമായ പരാമര്‍ശത്തില്‍ മുന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍റെ മറുപടി. സിപിഎം വിട്ട് മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാത്ത രാജേന്ദ്രന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടി ഉണ്ടാവുമെന്നും കഴിഞ്ഞ ദിവസം എം എം മണി പറഞ്ഞിരുന്നു. അതിനോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. 

എ രാജയെ തോല്‍പ്പിക്കാന്‍  ശമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ എസ് രാജേന്ദ്രന്‍ പാര്‍ട്ടി അന്വേഷണം  നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. ഇത് പരാമര്‍ശിച്ചുകൊണ്ടാണ് മറയൂര്‍ ഏരിയാ സമ്മേളനത്തില്‍ മുന്‍ മന്ത്രി എം എം മണി രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചത്. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ആവില്ലെന്നും ഇക്കാര്യത്തില്‍ നടപടി നേരിടേണ്ടിവരുമെന്നും മണി പറഞ്ഞിരുന്നു. മൂന്നുതവണ എം എല്‍ എയും ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കിയ പാര്‍ട്ടി ഇനി രാജേന്ദ്രന് എന്താണ് ചെയ്തുകൊടുക്കേണ്ടത് എന്നും കിട്ടുന്ന പെന്‍ഷന്‍ വാങ്ങി പാര്‍ട്ടിക്ക് വിധേയമായി നില്‍ക്കണമെന്നുമാണ് എം എം മണി സമ്മേളനത്തില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ എം എം മണി തനിക്കെതിരായ പ്രസ്താവന നടത്തേണ്ടത് ഘടകത്തില്‍ അല്ലെ, പകരം  പാര്‍ട്ടി സമ്മേളനത്തിലാണോ എന്ന് അദ്ദേഹം പരിശോധിക്കട്ടെയെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. അനുമതിയില്ലാതെ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വഴി നടത്തിയ എസ് രാജേന്ദ്രന്‍റെ നടപടികളാണ് എം എം മണിയെ ചൊടിപ്പിച്ചത്. ഇടുക്കി പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവായ എം എം മണിയുടെ പ്രസ്താവന വന്നതോടെ എസ് രാജേന്ദ്രനെതിരായ പാര്‍ട്ടി നടപടി ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More