LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ :സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിടുന്നതിന് കേന്ദ്ര വിലക്ക്

ഡല്‍ഹി : കൊറോണയെ കുറിച്ച്  വാട്ട്സാപ്പ് ,ഫേസ് ബുക്ക്‌,  ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ക്കൂടി പ്രതികരിക്കുന്നതും പ്രചാരണം നടത്തുന്നതും വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എജന്‍സികള്‍ക്കു മാത്രമേ ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകളിടാന്‍ അനുവാദമുള്ളു എന്ന് ഉത്തരവില്‍ വളരെ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കൊറോണയെ കുറിച്ച്  ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നുള്ള ഒരുതരത്തിലുള്ള പോസ്റ്റുകളും വെച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ ആരെങ്കിലും നല്‍കിയതായി ശ്രദ്ധയില്‍ പെട്ടാല്‍  ഐ.ടി.ആക്റ്റ് പ്രകാരം, പോസ്റ്റിട്ടയാള്‍ക്കെതിരെ മാത്രമല്ല ഗ്രൂപ്പിലെ എല്ലാവര്‍ക്കെതിരെയും കേസെടുക്കുമെന്ന് കേന്ദ്ര  ആഭ്യന്തര മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി രവി നായക് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.  

സമൂഹ മാധ്യമങ്ങളില്‍ക്കൂടി കൊറോണയെ കുറിച്ച് വിവരങ്ങളും ചികിത്സാമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്ന ലക്ഷകണക്കിന് സന്ദേശങ്ങളാണ് ഓരോ മണിക്കൂറിലും രാജ്യത്ത് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ പലതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതാണ്. പലതരത്തിലുള്ള ചികിത്സയെകുറിച്ചും ഒറ്റമൂലികളെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചുമാണ് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിലധികവും. ഈ പശ്ചാത്തലത്തിലാണ് ഒരുതരത്തിലുള്ള പോസ്റ്റുകളും പ്രചരിപ്പിക്കേണ്ടതില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.

Contact the author

Web Desk