LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണ്- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ മുഹമ്മദലി ജിന്നയുടെ കാലത്തെ മുസ്ലീം ലീഗിനോട് ഉപമിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊണ്ട ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. സ്വന്തം പ്രവൃത്തികൊണ്ട് അകപ്പെട്ട ഒറ്റപ്പെടലില്‍ നിന്നും രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ ലീഗ് വിപത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് നടത്തിയ പ്രകോപനപരമായ റാലിയും വര്‍ഗീയ പ്രസ്താവനകളും- കോടിയേരി ബാലകൃഷ്ണന്‍ കുറിച്ചു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് മുസ്ലീം ലീഗിനെതിരായ കോടിയേരിയുടെ വിമര്‍ശനം. 

'1948 മാര്‍ച്ച് പത്തിന് രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ഭാഗമാണ് ഇവിടുത്തെ ലീഗ് എന്ന് പറയുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുളള മതനിരപേക്ഷത തികച്ചും ഫലപ്രദമായി പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ നിലകൊളളണ്ട ഉത്തരവാദിത്വം ഇവിടുത്തെ രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. അത് ലംഘിക്കുന്നതില്‍ ബിജെപിയും ആര്‍ എസ് എസും മുന്നിലാണ്. അവര്‍ക്കു സമാനമായി വര്‍ഗീയത വളര്‍ത്താന്‍ വേണ്ടിയാണ് ഇവിടുത്തെ ഐ യു എം എല്‍ വഖഫ് ബോര്‍ഡിലെ തസ്തികകളുടെ പേരില്‍ കോലാഹലങ്ങള്‍ നടത്തുന്നത്. സാമുദായിക സംഘടനകള്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനം അംഗീകരിച്ച് സമരപരിപാടികളില്‍ നിന്ന് പിന്നോട്ടുപോയി. എന്നാല്‍ വിഷയത്തില്‍ മതവിദ്വേഷം സൃഷ്ടിക്കാനുളള നീക്കമാണ് മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്തെ പ്രകടനത്തിലൂടെ നടത്തിയത്'- കോടിയേരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വഖഫ് ബോര്‍ഡിന്റെ നിയന്ത്രണം കുറേക്കാലം മുസ്ലീം ലീഗിനായിരുന്നെന്നും അന്ന് സാമ്പത്തിക ക്രമക്കേടുകളുണ്ടാവുകയും വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. അതിലുളള അന്വേഷണവും നിയമ നടപടികളും വിലക്കാനാണ് മുസ്ലീം ലീഗ് ഈ സമരകോലാഹലങ്ങള്‍ നടത്തുന്നത്. വിഭജനകാലത്തെ ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലീം ലീഗിന്‍രെയും രാഷ്ട്രീയ ചാമ്പ്യന്മാരായി ഇവിടുത്തെ മുസ്ലീം ലീഗ് മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിക്കുന്ന കാളകൂട വിഷം ലീഗ് ചീറ്റുന്നത്. വിഷയത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ മറുത്തൊരക്ഷരം പറയാത്തത് കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്‌കാരിക ച്യുതിയുടെയും തെളിവാണ്- കോടിയേരി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More