LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ - റെയില്‍ സമരവുമായി മുന്‍പോട്ട്; തരൂരിന് മാറി നില്‍ക്കാം: കെ മുരളീധരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരവുമായി പാര്‍ട്ടി മുന്‍പോട്ട് പോകുമെന്ന് കെ മുരളീധരന്‍ എം പി. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ അവകാശമുണ്ട്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടായിരുന്നു താന്‍ സ്വീകരിച്ചിരുന്നതെന്നും അതേ അവകാശം ശശി തരൂരിനും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന് സര്‍ക്കാരിനെ പിന്തുണക്കുന്ന തരത്തില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. എന്ത് സംഭവങ്ങള്‍ ഉണ്ടായാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി അനുവദിക്കില്ല. അത്തരം പദ്ധതികള്‍ കേരളത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുക. അതിനാല്‍ കെ റെയിലിനെതിരെയുള്ള സമരത്തിന് താൻ മുൻപന്തിയിലുണ്ടാകും - മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതിൽ ആത്മാർഥത ഉണ്ടെങ്കിൽ അടുത്ത തവണ തിരുവനന്തപുരത്ത് ശശി തരൂരാണ് സ്ഥാനാർഥി എങ്കിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തരുത്. മുഖ്യമന്ത്രിയുടെ പറഞ്ഞത് അനുസരിച്ചാണെങ്കില്‍ തരൂരിനെ ലോക്‌സഭയിൽ എത്തിക്കേണ്ടത് ഇടത് മുന്നണിയുടെ കൂടി ആവശ്യമാണെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.  എം പി എന്ന നിലയില്‍ ശശി തരൂര്‍ തിരുവനന്തപുരത്തിന് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും അഭിനന്ദനാര്‍ഹമാണെന്നാണ് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More