LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19: വിചാരണത്തടവുകാർക്ക് ജാമ്യം

സംസ്ഥാനത്തെ മുഴുവൻ വിചാരണ തടവുകാർക്കും താൽകാലിക ജാമ്യം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഫുൾ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികൾക്കാണ് ജാമ്യം നൽകിയത്. ഏപ്രിൽ 30 വരെയോ ലോക് ‍ഡൗൺ അവസാനിക്കും വരെയോ ആണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് മാരായ സി.കെ.അബ്ദുൾ റഹീം, സി.റ്റി.രവികുമാർ ,രാജാവിജയരാഘവൻ എന്നിവരടങ്ങുന്ന ഫുൾ ബഞ്ചാണ് ജാമ്യം നൽകാൻ ഉത്തരവിട്ടത്.

സ്ഥിരം കുറ്റവാളികൾക്കോ, സമാന കുറ്റകൃത്യം ചെയ്തവർക്കോ ഒന്നിലേറെ കേസുകളിൽ റിമാന്റിൽ ഉള്ളവർക്കോ ഉത്തരവ് ബാധകമല്ല.ജയിൽ സൂപ്രണ്ടുമാർ പ്രതികളുടെ സ്വന്തം ജാമ്യത്തിലാണ് വിട്ടയക്കേണ്ടത്. ജയിൽ മോചിതരാകുന്നവർ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. മറ്റ് യാത്ര ചെയ്യാനോ പൊതു സമ്പർക്കത്തിൽ ഏർപ്പെടാനോ പാടില്ല. വ്യവസ്ഥകൾ ലംലിച്ചാൽ പോലിസിന് അറസ്റ്റ് ചെയ്യാം. ജാമ്യ കാലാവധി കഴിഞ്ഞാൽ വിചാരണ കോടതിയിൽ ഹാജരാകണം.  തുടർ ജാമ്യം വിചാരണ കോടതിക്ക് തീരുമാനിക്കും. നൽകണമോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളാം. കൊവിഡ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ കോടതികളും അടച്ചിടാൻ ഫുൾ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More