LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ണൂർ വി സി നിയമനം; നിയമലംഘനം നടത്തിയ മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മുന്‍ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഇല്ലാത്ത അധികാരമുപയോഗിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും  രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം നടത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സെര്‍ച്ച് കമ്മിറ്റിയാണ് വി സി നിയമനപ്പട്ടിക ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. ആ പട്ടികയില്‍ നിന്ന് ചാന്‍സലറാണ് വി സിയെ തെരഞ്ഞെടുക്കേണ്ടത്. ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രോ ചാന്‍സലര്‍ പദവി ഉപയോഗിച്ചാണ് മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത്. 1996-ലെ കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിലും സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടിലുമൊന്നും പ്രോ ചാന്‍സലര്‍ക്ക് ഇത്തരമൊരു അവകാശം നല്‍കുന്നില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബര്‍ 22-നാണ് മന്ത്രി ആര്‍ ബിന്ദു ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതുന്നത്. ഗോപിനാഥിന്റെ കാലാവധി അവസാനിക്കുന്നതിന്റെ തലേന്നാണ് മന്ത്രി ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. ഗോപിനാഥ് അക്കാദമിക് മികവുളളയാളായതിനാല്‍ പുനര്‍നിയമനം നല്‍കണമെന്നാണ് മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More