LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ എസ് ആര്‍ ടി സി നേരാവണ്ണം നടത്താന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ നടത്താന്‍ പോകുന്നത് - വി ഡി സതീശന്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ കെ റെയില്‍ പദ്ധതിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി നേരാവണ്ണം നടത്താന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടത്താന്‍ തയ്യാറാകുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ശശി തരൂരിൻ്റെ  നിലപാട് പാർട്ടി പരിശോധിക്കും. ഇക്കാര്യത്തിൽ ഓരോരുത്തരെയും വിളിച്ചിരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്താൻ സാധിക്കില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് പല ഇടങ്ങളിലേക്കും ഇപ്പോഴും കെ എസ് ആര്‍ ടി സി സൗകര്യം ഇല്ല. ഇത്തരം യാത്രാ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ല. കെ എസ് ആര്‍ ടി സിയെ തകര്‍ത്ത് വരേണ്യ വർഗത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. കെ റെയില്‍ പദ്ധതിക്ക് ചിലവാക്കുന്നതില്‍ നിന്നും 50 കോടിയെങ്കിലും കെ എസ് ആര്‍ ടി സി നവീകരണത്തിനായി നല്‍കി കൂടെ എന്നും വിഡി സതീശന്‍ ചോദിച്ചു. സിൽവർ ലൈൻ പ്രോജക്ടിന്റെ പൊള്ളത്തരം വിവിധ സമരങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്താൻ യുഡിഎഫിനായിട്ടുണ്ട്. സമരം ശക്തമായി തുടരും. കെ-റെയിൽ ഇരകളെ ഉൾപ്പെടുത്തി യുഡിഎഫ് ജനകീയ സമിതി രൂപീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More