LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതില്‍ ദുരൂഹതയുണ്ട് - കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ആയി ഉയര്‍ത്തുന്നത് ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചതിന്‍റെ യുക്തി മനസിലാകുന്നില്ലെന്നും ഇങ്ങനെയൊരു നിയമത്തിന്‍റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസിലേക്ക് ഉയര്‍ത്തുന്നതിനെതിരെ സി പി എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, സി പി എം പൊളിറ്റ്  ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. വിവാഹപ്രായം ഉയര്‍ത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുളള നടപടിക്രമങ്ങളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നുമാണ് പി കെ ശ്രീമതി അഭിപ്രായപ്പെട്ടത്. വിവാഹപ്രായം പതിനെട്ടായി തന്നെ നിലനിര്‍ത്തണം. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ മഹിളാ സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും ആലോചിക്കണമായിരുന്നു. ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞിരുന്നു.

 പതിനെട്ടാം വയസില്‍ വോട്ടുചെയ്യുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്നും പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് അവരുടെ സ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റമാണെന്നുമാണ് ബൃന്ദാ കാരാട്ട് പറഞ്ഞത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നത് സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നും ബൃന്ദാ കാരാട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More